Chapter Title : സലീന 4 [SAiNU]
വരെ കരുതി ഇരുന്നു പോയി ഞാൻ.
അവസാനം അവളുടെ വായിൽ നിന്നു തന്നെ വന്നു.
സൈനു പോയി വരുന്നവരെ ഞാനിവിടെ എങ്ങിനെയാ കഴിഞ്ഞു കൂടുക എന്നെനിക്കറിയില്ലേടാ.
എന്നാലും വേണ്ടിയില്ല നമ്മുടെ കാര്യത്തിന് വേണ്ടിയല്ലേ.
എന്ന് കേട്ടതും എന്റെ മനസ്സ് പിന്നെ ബിസിനസ് മൈൻഡ് പോലെ ആയി തീർന്നു.
അവളുടെ സ്നേഹ വാക്കുകൾ കഴിഞ്ഞു ഫോൺ വെച്ചതും ഞാൻ ശേകരേട്ടനെ വിളിച്ചു.
അങ്ങേര് എനിക്ക് വേണ്ടി കാത്ത് നില്കുന്നു എന്നറിഞ്ഞതിൽ സന്തോഷത്തോടെ ഞാൻ യാത്ര തുടർന്നു...
അവിടെ എത്തിച്ചേർന്നതും ശേഖരേട്ടനെ വിളിച്ചു ഉപ്പയുടെ സുഖവിവരങ്ങൾ എല്ലാം അന്വേഷിച്ചറിഞ്ഞു കൊണ്ട് അവര് എനിക്ക് വേണ്ടി ബുക്ക് ചെയ്ത റൂമിൽ പോയി കുളിച്ചു ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു വന്നപ്പോഴേക്കും
ഫുഡുമായി ശേഖരേട്ടനും ഭാര്യ മല്ലിക ചേച്ചിയും വന്നു..
റൂമിലിരുന്ന് ഫുഡ് എല്ലാം കഴിച്ചു കൊണ്ടിരിക്കെ ശേഖരേട്ടൻ ആണ് ഇയാളെ പരിചയപ്പെടുത്തി തന്നത്.
ശേഖരേട്ടന്റെ ബന്ധുവാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തി..
അന്നത്തെ ദിവസം പാർട്ടിയുടെ പ്രോഗ്രാം ഉണ്ടായിരുന്നതിനാൽ ശേഖരേട്ടന്ന് ഒഴിഞ്ഞു നിൽക്കാൻ പറ്റാത്തെ ആയി.
അദ്ദേഹം പാർട്ടിയുടെ പരിപാടിക്കായി പോകേണ്ടതുള്ളതിനാൽ.
ഒന്നുരണ്ടു ഇടത്തേക്ക് ഞാൻ ഇവനെയും കൂട്ടി പോയി.
അന്ന് രാത്രിയിലെ ഫുഡ് ശേഖരേട്ടന്റെ വീട്ടിൽ ആയിരുന്നു.
അതിന് വേണ്ടി വിളിക്കാൻ വണ്ടിയുമായി ഇയാൾ വന്നു.
ഞാനും ആദ്യത്യം സ്വീകരിച്ചു അവിടേക്കു പോയി.
പോകുന്ന വഴിക്കു വൈൻ ഷോപ്പിൽ വണ്ടി നിറുത്തി കൊണ്ട് ഇവൻ എന്തൊക്കെയോ വാങ്ങി വന്നു.
എന്നോട് അടിക്കുമോ ചേട്ടൻ എന്നൊക്കെ ചോദിച്ചു.
അതിന് ഞാൻ എന്നെ ചേട്ടാ എന്ന് വിളിക്കേണ്ട നിങ്ങളെക്കാളും പ്രായം കുറവാണ് എനിക്ക് .
ഞാൻ അടിക്കാറില്ല എന്നും പറഞ്ഞു.
അതേ അവിടെ ആരുവാന്നാലും ഇത് അത്യാവശ്യം ആണ്.
അടിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ കൂടിക്കോളൂ എന്ന് പറഞ്ഞു.
മലയാളികളെ അവര് ചേട്ടാ എന്നാണ് വിളിക്കാറ് എന്നും പറഞ്ഞു.
ഹ്മ് എന്നാപ്പിന്നെ വിളിച്ചോ എന്ന് ഞാനും.
അതിന്നാവാൻ ചിരിച്ചു കാണിച്ചു.
അവന്റെ മുഖത്തു സന്തോഷം കൊണ്ട് അവനിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഇന്ന് എത്രവേണമെങ്കിലും അടിക്കാല്ലോ എന്ന ചിന്ത.
അതും എന്റെ പങ്കും കൂടി ചേർത്തടിക്കാല്ലോ എന്ന് കരുതിയാണെന്ന് തോന്നുന്നു.
💬 Comments
View all comments