Chapter Title : സലീന 8 [SAiNU]
താത്തയാ അതോർമ്മയുണ്ടായിക്കോട്ടെ..
എന്റെ മോളുടെ സന്തോഷമാണ് എനിക്ക് വലുത്. അതുകേട്ടതും സലീന എന്റെ ഉമ്മയെ കെട്ടിപിടിച്ചോണ്ട് നിന്നു.അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
അയ്യേ മോളെന്തിനാ ഇതിനൊക്കെ കരയുന്നെ എനിക്ക് സന്തോഷമേയുള്ളൂ മോളെ ഒന്നുമില്ലേലും നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെയ ജീവിക്കുത് എന്ന് അറിയാൻ പറ്റുമല്ലോ.
ഉമ്മ സലീനയുടെ കാതിൽ അവൾ കേൾക്കാൻ പാകത്തിന്.
ദേ കുറച്ചു ദിവസം അവനെ എങ്ങോട്ടും വിടേണ്ട കേട്ടോ ഇതുപോലെ തന്നെ പിടിച്ചോ.
അതുകേട്ടു അവൾ നാണിച്ചു ചിരിക്കുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു.
എന്താ ഉമ്മാ ഒരു സ്വകാര്യം എന്നുള്ള ചോദ്യം ഷമി ചോദിച്ചതും.
അതൊന്നുമില്ല ഞങ്ങൾ ഉമ്മയും മോളും എന്തൊക്കെ പറയും അല്ലേടി സലീന മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്നെനോക്കി ഒന്ന് ചിരിച്ചു.
ദോശയെടുക്കട്ടെ സൈനു എന്ന് ചോദിച്ചോണ്ട് ഷമി പ്ലേറ്റ് എനിക്കി മുൻപിൽ കൊണ്ട് വന്നു വെച്ചു.
നീയിരിക് മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയെ എനിക്കരികിൽ തന്നെ പിടിച്ചിരുത്തി.
അപ്പോഴേക്കും ഷമി ഞങ്ങൾക്കുള്ള ഫുഡ് എടുത്തു വെച്ചിരുന്നു.
അവര് കഴിച്ചോ ഷമി എന്നുള്ള സലീനയുടെ ചോദ്യം കേട്ടതും.
ഹ്മ്മ് അവരൊക്കെ കഴിച്ചു താത്ത നിങ്ങൾ രണ്ടുപേരും മാത്രമേയുള്ളു. അപ്പോഴേക്കും എവിടെ നിന്നോ ഞങ്ങടെ മോൻ ഓടിവന്നതും അവൻ സലീനയുടെ മടിയിൽ കയറി ഇരുന്നു.
ഉമ്മച്ചി സൈനുപ്പയും എങ്ങോട്ടാ പോയേ എന്ന് ചോദിചോണ്ടിരുന്നു അവൻ.
അവൾ മോന്റെ വായിലേക്ക് ഒരു കഷ്ണം ദോശ വെച്ചു കൊടുത്തോണ്ട് അവളും കഴിക്കാൻ തുടങ്ങി.അപ്പോഴേക്കും ഷമിയുടെ മോനും വന്നു.
സൈനുപ്പ എങ്ങോട്ടാ പോയേ ഞങ്ങൾ കുറേ തെരഞ്ഞല്ലോ. സൈനുപ്പ ഇല്ലാത്തോണ്ട് ഈ ഉമ്മച്ചി ചോക്ലേറ്റ് ഒന്നും തന്നില്ല എന്നൊക്കെപറഞോണ്ടിരുന്നു.
ഞാൻ അവനെ പിടിച്ചു എന്റെ മടിയിലേക്ക് ഇരുത്തികൊണ്ട് ചോക്ലേറ്റ് തന്നില്ലേ ഉമ്മച്ചി.
ഇല്ല സൈനുപ്പ ഇതുവരെ തന്നില്ല.
ഹ്മ്മ് എന്നാ സൈനുപ്പ ഇത് കഴിച്ചു കഴിയട്ടെ എന്നിട്ട് എടുത്തു തരാം കേട്ടോ.
ഹ്മ്മ് എന്നാ വാ തുറന്നെ എന്നുപറഞ്ഞതു അവൻ വാ തുറന്നു പിടിച്ചു.
ഞാൻ അവന്റെ വായിലേക്ക് ദോശ വെച്ചു കൊടുത്തതും ആദ്യത്തെ രണ്ടു മൂന്നു തവണ അവൻ കഴിച്ചു.പിന്നെ മതി എന്ന് പറഞ്ഞോണ്ട് ഇറങ്ങി
💬 Comments
View all comments