0%

Chapter Title : സലീന 3 [SAiNU]

Author : SAINU Read All Parts 2.2K

കേട്ടോ.

ആളാകെ മാറി.

ഹ്മ് അത് ശരിയാ.

അയ്യോ നമ്മൾ ഒരു പാവമാണെ നിങ്ങടെ ഇടയിൽ നമ്മൾ ഒന്നും ഒന്നുമല്ലേ.

പണ്ടത്തെ കാര്യമൊന്നും ഞാൻ ഓര്മിപ്പിക്കണ്ടല്ലോ രണ്ടുപേരെയും.

അതെന്താടി

നിങ്ങടെ കല്യാണത്തിന് മുന്നേ ഉണ്ടായതൊന്നും.

അതിനി പറഞ്ഞിട്ടെന്താ മോളെ കാര്യം ഞാൻ പെട്ടുപോയില്ലേ. എന്നു പറഞ്ഞു ഞാൻ സലീനയെ നോക്കി.

അതിന് അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട്.

മുഖം തിരിച്ചു..

അപ്പോയെക്കും ദേഷ്യം വന്നോ എന്നു ചോദിച്ചോണ്ട് ഞാൻ സലീനയുടെ തുടയിൽ കൈവെച്ചതും കൈ തട്ടിമാറ്റികൊണ്ട് അതേ പെട്ടതല്ലേ എന്നുപറഞ്ഞു.

അതേ സത്യം അല്ലേ സബി ഞാൻ പറഞ്ഞത്.

അയ്യോ എന്നെ വിട്ടേര് നിങ്ങടെ അടിയും കളിയും ഒരുപാട് കണ്ടതല്ലേ ഞാൻ.

ഞാനില്ല മാഷേ..

കളിയോ എന്നു പറഞ്ഞു ഞാൻ അവളെ നോക്കിയതും സലീന എന്റെ തുടയിൽ നുള്ളിക്കൊണ്ട് എന്നെ രൂക്ഷഭാവത്തോടെ നോക്കി

നിനക്ക് എന്തെങ്കിലും കുടിക്കണോ സബി എന്നു ചോദിച്ചു കൊണ്ടു വണ്ടി സൈഡാക്കിയതും.

എനിക്ക് വേണം എന്നു പറഞ്ഞോണ്ട് സലീന ആദ്യം ഇറങ്ങി.

അതിന് നിന്നോടാരാ ചോദിച്ചേ ഞാൻ ഡോക്ടറോട് അല്ലേ ചോദിച്ചേ.അല്ലേ സബി.

എന്നെ നോക്കി വീണ്ടും ചുണ്ട് കൊണ്ടു കോപ്രായം കാണിച്ചോണ്ട് സലീന കടയുടെ മുന്നിൽ നിന്നു.

അങ്ങിനെ വീണ്ടും ഒരു ചായയും പലഹാരവും അകത്താക്കി കൊണ്ടു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു..

അല്ല നി ഉമ്മയുടെയും ഉപ്പയുടെയും അടുത്തോട്ടു പോകുന്നില്ലേ സബി.

പോകണം ആദ്യം ഇവിടുത്തെ ഉപ്പയെ കാണട്ടെ എന്നിട്ട് പോകാം..

ഹ്മ്

അതേ സബി നമുക്ക് ഉച്ചക്ക് ശേഷം പൊകാം . അല്ലേ.സൈനു

ഹ്മ് നോക്കട്ടെ.

അതെന്താ നോക്കട്ടെ.

💬 Comments

View all comments