0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.8K

ഡ്രസ്സ്‌ നിറയെ. മുഗം എന്തോപോലെ തോന്നുന്നുണ്ടോ ആ വർക്ക്‌ നടക്കുന്നതിന്റെ ഇടയിൽപെട്ടത് കൊണ്ടാകും.

അപ്പോയെക്കും സലീന വെള്ളവുമായി വന്നു. അവളെ കണ്ടതും ഉമ്മാ ചെറു ചിരിയോടെ ഇരുന്നു. അവളുടെ മുഖം ഇച്ചിരി കുറുമ്പിലാണ്.

മോളെ മക്കൾ എവിടെ എന്ന് ഉമ്മാ ചോദിക്കുന്നുണ്ട്

അതിനു മുകളിൽ ഉണ്ട് എന്നു പറഞ്ഞോണ്ട് അവൾ വെള്ളം എനിക്ക് നീട്ടി

ഞാൻ വെള്ളവും വാങ്ങി കുടിച്ചു കൊണ്ട് നേരെ മേലേക്കു പോന്നു.

കുളി ഫസ്റ്റ് എന്നിട്ട് ബാക്കി എന്നും പറഞ്ഞോണ്ട് ഞാൻ കുളിക്കാൻ കയറി..

കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി റൂമിലെ തണുപ്പിൽ കുറച്ചു നേരം ഇരുന്നു പോയി.

അപ്പോയെക്കും സലീന വന്നു.

അവൾ ഒന്നും മിണ്ടുന്നില്ല

ഞാൻ മക്കളെ നോക്കി അവരും കുറച്ചു ഗൗരവം...

ഹോ ഹോ അപ്പൊ എന്തോ നടന്നിട്ടുണ്ട്.

അല്ലാതെ മക്കൾ ഇത്ര ഗൗരവതിൽ ആകില്ല.

എന്താടി പെണ്ണെ എന്താ ഉണ്ടായേ. എന്ന് സലീനയെ നോക്കി ചോദിച്ചു.

ഒന്നൂല്യ

പിന്നെ നിന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ. ഇരിക്കുന്നെ.

ഒന്നൂല്യ

അല്ല എന്തോ ഉണ്ട് പറ പ്പെണ്ണ

ഒന്നൂല്യ എന്ന് പറഞ്ഞില്ലെ.

ഹോ എന്ന ശരി ഞാൻ ഒന്നു കിടക്കട്ടെ..

ഹോ കിടന്നോ ഞാൻ വേണ്ടാന്നു പറഞ്ഞോ.

എന്താടി പെണ്ണെ കാര്യം.

ഒന്നൂല്യ എന്ന് പറഞ്ഞില്ലേ

പിന്നെ എന്തിനാ നീ ഇങ്ങിനെ.

ഹോ ഞാനെങ്ങിനെ ആയാലെന്താ പോയ പിന്നെ ഇങ്ങോട്ട് വരണം എന്ന ചിന്ത ഉണ്ടെങ്കിലല്ലേ.

ഹോ അപ്പൊ അതാണോ കാര്യം.

എന്ത്

ഒന്നുമില്ല.

ഇവിടെ ഒരാള് കാത്തിരിക്കിന്നുണ്ട് എന്ന് ചിന്ത വേണ്ടേ. അല്ലേങ്കിൽ ഒന്ന് വിളിച്ചു പറയാ

💬 Comments

View all comments