0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

ആയിക്കോട്ടെ പൊന്നോ
ഞങ്ങളാരും അടുത്തേക്കുവരുന്നില്ല പോരെ. അല്ലേടി സെബി

എന്താ മോളെ ഇവിടെ ഒരു ബഹളം എന്ന് ചോദിച്ചോണ്ട് വന്നത് സലീനയുടെ ഉമ്മയായിരുന്നു.

ഹേയ് അതൊന്നുമില്ല ഉമ്മ ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞോണ്ട് നിന്നതാ അല്ലേ സെബി എന്ന് ചോദിച്ചോണ്ട് ഞാൻ സെബിയെ നോക്കി ഒന്ന് ചിരിച്ചു.

ഹ്മ്മ് അതെ ഉമ്മ.

അപ്പോഴേക്കും ഷെമി ഇടപെട്ടു.

അതൊന്നുമല്ല ഉമ്മ എങ്ങിനെ ഭർത്താക്കന്മാരെ പാട്ടിലാക്കാം എന്ന വിഷയത്തിൽ ഒരു ചെറിയ ചർച്ച ഉമ്മാടെ കുഞ്ഞ് മോൾക്ക് അതിനെ കുറിച്ചൊരു ചെറിയ ക്ലാസ്സ്‌ അത്രയേ ഉള്ളൂ.

അത് എന്റെ സൈനു മോനെ വെച്ചു തന്നെ പറയണോ മോളെ.

ഹ ഹ സൈനുവിനെ ഇനി പാട്ടിലാക്കാൻ ഒന്നുമില്ലല്ലോ ഉമ്മ. അവനെന്നെ നിങ്ങടെ മൂത്ത മോളുടെ പാട്ടിലായതല്ലേ അല്ലെട സൈനു.

ഏറെ കുറെ.

അതെന്തേ അപ്പൊ മുഴുവനും ആയിട്ടില്ലേ താത്ത.

ദേ ഷെമി വേണ്ടാട്ടോ.

ഹോ അറിയാതെ ശ്രമിച്ചു കൊണ്ടിരിക്കുകയാകും അല്ലേ താത്ത.

ഷെമി വേണ്ട കേട്ടോ.

അവള് പറയട്ടെടി നിനക്കെന്താ പേടിയുണ്ടോ .ഞാൻ എന്നെ നിന്റെ പാട്ടിലായതല്ലേ പെണ്ണെ.

അവളെന്തേലും പറയുന്നതും കേട്ട് സൈനു നീ.

ആഹാ ഇത് നല്ല തമാശയാണല്ലോ ശരിയല്ലേ അവള് പറഞ്ഞത് പക്ഷെ ഒരു വ്യത്യാസം ഉണ്ടെന്നു മാത്രം.

അതെന്താണാവോ.

ഞാൻ അവളുടെ പാട്ടിലായതല്ല.

പിന്നെ.

പിന്നെയോ അവള് എന്റെ പാട്ടിലായതാ അല്ലേ ഇത്ത.

ഹോ സമ്മതിച്ചു രണ്ടു പേരും ഒന്ന് നിറുത്താമോ. ഞാൻ എന്റെ സൈനുവിന്റെ പാട്ടിലായത് തന്നെയാ പോരെ.

ഷെമി ചിരിച്ചോണ്ട് കേട്ടല്ലോ ഉമ്മ മോള് പറഞ്ഞത്.

എടി എന്തിനാടി നീ എന്റെ മോളെ

💬 Comments

View all comments