Chapter Title : സമർപ്പണം 2 [Shafi]
അറിയില്ല നമ്മൾ മേടത്തെ ആംബുലൻസിലോട്ട് കയറ്റുമ്പോൾ , "ജോർജ് " "ജോർജ് " എന്ന് പറയുന്നുണ്ടായിരുന്നു!"""
" അതെപ്പോ ഞാൻ കേട്ടില്ലല്ലോ ?! ""
""ഉണ്ടെടാ ഞാൻ കരുതി നിന്നെ വിളിച്ചതാണ് എന്ന്,"!!!
""എടീ എന്നെ സണ്ണി എന്നല്ലേ വിളിക്കാറ്?! ""
"" അല്ല ഈ ജോർജ് ആരാടാ എൻറെ?!"""
"" പൊന്നാര ഷിഫാ ,!!! എനിക്കറിയാൻ പാടില്ല ! , ആരാണെന്ന് ചിലപ്പോൾ എൻറെ അപ്പൻ ആയിരിക്കും!""""എന്നെ സ്കൂളിൽ ചേർത്തപ്പോൾ ഇതാണ് എൻറെ പേര് ,"" അവൾ ചോദിക്കണ്ടായിരുന്നു എന്നുള്ള മുഖഭാഗത്തോടെ എന്നെ നോക്കി,
"അല്ല നീയെന്താ പറഞ്ഞുവരുന്ന?! """"
" ഒന്നുല്ല നീ അവരുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിക്കേ ?!" ഒരു ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥയുടെ മുഖഭാവത്തോടെ അവൾ എൻറെ അടുത്തേക്ക് വന്നു ,ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് ഒരുപോലെ അവരുടെ സിസിയിലേക്ക് വീണ്ടും പതിഞ്ഞു. എൻറെ മുഖത്ത് ഒരു പുഞ്ചിരിയും അവളുടെ മുഖത്ത് ഒരു നിരാശയും പ്രകടമായി, എന്നെക്കാൾ 15 വയസ്സ് മാത്രമേ അവർക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു, അവളുടെ മനസ്സിൽ ഉദിച്ചു വന്നത് എന്താണെന്ന് മനസ്സിലായ പോലെ ഞാൻ അവളോട് ചോദിച്ചു
" നീ എനിക്ക് ഒരു അമ്മയെയുണ്ടാക്കി തരാൻ നോക്കുവാണോ ?!! ""
"ഒന്നുമില്ല എന്റെ പൊന്നേ ..... നിങ്ങളെ രണ്ടുപേരെയും കാണാൻ ഒരു പോലെ ഉള്ളതുകൊണ്ടും , പിന്നെ ഈ ജോർജം എല്ലാം കൂട്ടി വായിച്ചു ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാണ് ,!"""
"പാളിപ്പോയല്ലേ ?!" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
"എടീ സത്യം പറഞ്ഞാൽ അവർക്ക് 38 വയസ്സ് ഉണ്ടെന്ന്
💬 Comments
View all comments