Chapter Title : സമർപ്പണം [Shafi]
ഒരു മാളിലോട്ടു പോയി. പിന്നെ ഡ്രസ്സ് എടുക്കൽ കലാപരിപാടിയായിരുന്നു , അവൾ ഓരോ ഡ്രസ്സ് ഇട്ടു വരും , എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കും?! ഏകദേശം എല്ലാ ഡ്രസ്സ് ഇട്ടപ്പോയും അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു, എന്നോട് ഫേവറേറ്റ് കളർ ഏതാണെന്ന് ചോദിച്ചു ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം ഒരു ബ്ലാക്ക് ടോപ്പും ഒരു റെഡ് ഷാളും വാങ്ങിച്ചു എന്നെ അവിടെ ഇരുത്തിയിട്ട് അവള് ഇപ്പം വരാം എന്നും പറഞ്ഞു പോയി 10 മിനിറ്റ് കഴിഞ്ഞ് ബിൽ പേ ചെയ്തു പോകാം എന്ന് പറഞ്ഞു. ഫുഡ് കോർട്ടിൽ കയറി രണ്ട് ജ്യൂസ് കുടിച്ചു, അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. എൻറെ കയ്യിൽ തൂങ്ങി തുള്ളിച്ചാടി നടന്നു. എസ്കലേറ്ററിൽ താഴെക്കിറങ്ങുമ്പോൾ അവൾ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, എൻറെ കണ്ണൊന്ന് പതിയെ മുകളിലോട്ട് പോകുന്ന എസ്കലേറ്ററിൽ പതിഞ്ഞു ,രണ്ടു ഉണ്ട കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് മനസ്സിലായി, "അയ്യോ മാഡം!!! ഇവരോട് ഞാൻ ഷെഫിയുടെ കൂടെ പോകുന്നു എന്നല്ലേ പറഞ്ഞത് , ?! പറ്റിചോ തമ്പുരാനെ !!!! ഞാൻ നോക്കുന്നത് കണ്ട് അവർ ആ ഒരു നോട്ടം പെട്ടെന്ന് പിൻവലിച്ചു. അവളുടെ കൈ എൻറെ കൈകൾക്കിടയിലൂടെ ഇട്ട് തൂങ്ങി കളിക്കുന്നത് പോലെ ആയിരുന്നു നിന്നിരുന്നത് . ഞാൻ അവളെ പതുക്കെ തോണ്ടി ,
"എടി,, മേടം!!! പെട്ടെന്ന് അവളും ആ ഭാഗത്തേക്ക് നോക്കി, അവൾ സിമ്പിൾ ആയി കൈകൾ ഉയർത്തി "|ഹായ് മേടം!!""" എന്ന് പറഞ്ഞു അവരൊന്നും പുഞ്ചിരിച്ചു, അവൾ ""ഭായ് "" പറഞ്ഞു അവർ
💬 Comments
View all comments