Chapter Title : സമർപ്പണം [Shafi]
ഒന്നുകൂടെ പുഞ്ചിരിച്ചു . ഞാൻ അവരെ നോക്കുന്നത് കണ്ട് ആവാം അവൾ പറഞ്ഞു ,
""അതിനെ നോക്കണ്ട!!! അത് അങ്ങനെ ചിരിക്കൂ, അങ്ങനെ പറയൂ , ! നീ വാടാ....."""
അവളെന്നെയും വലിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു ""വീട്ടിൽ പോകല്ലേ?!! എന്ന് ചോദിച്ചപ്പോൾ ""അല്ലടാ , ഒരു സ്ഥലം കൂടെ പോകാനുണ്ട്!"" എന്ന് പറഞ്ഞു നേരെ അടുത്ത ലൊക്കേഷൻ പറഞ്ഞു തന്നു. ഒരു , 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു പൊതി അവൾക്കു നൽകി. അവൾ ക്യാഷ് കൊടുത്ത് അത് മേടിച്ചു. നല്ല കനം ഉണ്ടെന്നു തോന്നുന്നു. പിന്നെ നേരെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് , വീടെത്താൻ ഒരു 800 മീറ്റർ അകലെ എത്തിയപ്പോഴേക്കും രണ്ട് ഇടി വെട്ടി, നല്ല തണുത്ത മന്ദമാതുരൻ ഞങ്ങളെ തഴുകി തലോടി കടന്നുപോയി. ഞാൻ ഒന്നു ഗീർ ഡൗണ് ചെയ്ത് സ്പീഡ് കൂടി, ഒരു 100 മീറ്റർ മുന്നോട്ടുപോയപോയേക്കും നല്ല തകർപ്പൻ മിന്നലോടുകൂടി മഴ ഞങ്ങളിൽ പെയ്തിറങ്ങി , വീടിൻറെ അടുത്തെത്തിപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞു കുളിച്ചിരുന്നു.
ബൈക്ക് സൈഡ് ആക്കി കവറുകൾ എല്ലാം എടുത്ത് ഞാൻ അവളുടെ പുറകെ ഓടി. വീടിൻറെ പുറകുവശത്തുകൂടി മുകളിലോട്ട് ഒരു കോണിയാണ് , നമ്മൾ ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത് വീടിൻറെ പുറകുവശത്താണ് . അവിടെ ഒരു ബൈക്ക് കയറാൻ മാത്രം വലിപ്പമുള്ള ഒരു ചെറിയ ഗേറ്റ് ഉണ്ട് . പക്ഷേ നമ്മൾ വണ്ടി പുറകിലാണ് വെച്ചിരിക്കുന്നത്. ഇരുമ്പിന്റെ കോണിയാണ് മുകളിലോട്ട് കയറാൻ മുകളിൽ
💬 Comments
View all comments