0%

Chapter Title : സമർപ്പണം [Shafi]

Author : Kambikathakal Read All Parts 1.2K

വേണ്ട,!  " കണ്ണ് നിറച്ച ഉപ്പയെ ഞാൻ ആദ്യമായി അന്നാണ് കണ്ടത്.

നാട്ടിൽ ഇവർ കൊടുത്ത ഒരു പരാതി ഉണ്ടെന്നറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു , എന്നു പറഞ്ഞ് കേസിന്റെ കോംപ്ലിക്കേഷൻ ക്ലിയർ ചെയ്തു.  ഞങ്ങൾ തിരികെ പോന്നു.  അങ്ങിനെയിരിക്കെയാണ് ജോൺസൺ ചേട്ടായി ഒരിക്കെ എന്നെ കാണാൻ വന്നതും നമ്മുടെ കമ്പനിയിൽ എനിക്ക് ജോലി വാങ്ങിത്തന്നതും,

കുറച്ചുദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് വാപ്പച്ചി ജോൺസൺ ചേട്ടായുടെ ഫ്രണ്ട് ആണെന്ന്.  വാപ്പച്ചി പറഞ്ഞാണ് എനിക്ക് ജോലി തന്നത് എന്നെല്ലാം , നെഞ്ചിൽ ഒരു പിടയിലായിരുന്നു ജോലിയിൽ കയറി രണ്ടു മാസക്കാനായി കാണും , ജോൺസൺ സാർ എന്നോട് പറഞ്ഞു . "ഞങ്ങൾ നാട്ടിൽ പോവുകയാണ്,  നിൻറെ വാപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് ,

നീ പോരുന്നോ ?!!  """എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. നന്ദുവിനും സന്തോഷമായിരുന്നു കേട്ടോ അവനോ ആരുമില്ല നിൻറെ കുടുംബമെങ്കിലും നന്നായാൽ "ഞാൻ ഇല്ലാതായാൽ നിനക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് സമാധാനിക്കാം അല്ലോ" എന്നാണ് ആ പാവം പറഞ്ഞത്, പക്ഷേ വിധി വീണ്ടും വേദന മാത്രമാണ് എനിക്ക് തന്നത് . അന്ന് വൈകിട്ട് തന്നെ ആ വാർത്തയും എന്നെ തേടിയെത്തി .

"എൻറെ ഉപ്പ "മരണപ്പെട്ടിരിക്കുന്നു". അറ്റാക്ക് ആയിരുന്നു.  ജോൺസൺ സാറിനൊപ്പം നന്ദനയും കൂട്ടി നാട്ടിലെത്തിയെങ്കിലും ഒന്ന് കാണാൻ പോലും അവര് സമ്മതിച്ചില്ല.  ഖബറിൽ പുറത്തു പോയി കുറെ കരഞ്ഞു . തിരിച്ച് ഇവിടെ വന്നെങ്കിലും ഇക്കാക്കയും അമ്മാവന്മാരും വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ പോയത്,.

💬 Comments

View all comments