Chapter Title : സമർപ്പണം [Shafi]
ഉറങ്ങി. എഴുന്നേറ്റ് ഞങ്ങൾ കുളിച്ച് പുറത്തിറങ്ങി. ""ബാംഗ്ലൂർ ഇസ് എ റോക്കിങ് സിറ്റി " പണ്ട് ദുൽഖർ സൽമാൻ പറഞ്ഞതുപോലെ സംഗതി കറക്റ്റ് ആയിരുന്നു ട്ടോ. ഞങ്ങൾ നേരെ കോഴിക്കോടൻ റസ്റ്റോറന്റിലേക്ക് വെച്ച് പിടിച്ചു ,നല്ല കോഴിക്കോടൻ ദം ബിരിയാണിയും ബീഫ് വരട്ടിയതും അടിച്ചുമാറി . അവൻ എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു , എന്നെ റൂമിൽ ആക്കിയിട്ട് അവൻ പോയി . എന്നോട് വരുന്നോ എന്ന് ചോദിച്ചിരുന്നു കേട്ടോ, എനിക്ക് മടിയായതുകൊണ്ടും, "ഇന്നുകൂടെ നല്ലോണം ഉറങ്ങട്ടെ'" എന്നും പറഞ്ഞു ഞാൻ തടിയൂരി . പറഞ്ഞതുപോലെ തന്നെ ഞാൻ പോയി കിടന്നുറങ്ങി അവന് അപ്പോഴാണ് വന്നു കിടന്നതെന്ന് ഞാൻ അറിഞ്ഞില്ല
പിറ്റേന്ന് കാലത്ത് അവൻറെ കൂടെ ഒരു പൾസർ 180 ബ്ലാക്ക് കളർ ബൈക്കിൽ ഞാൻ ആ സ്ഥാപനത്തിലേക്ക് യാത്രയായി. നിറയെ നീല ചില്ലുകളും ആയി ഒരു നാലു നില കെട്ടിടം അതിൽ നാലാമത്തെ നിലയിലാണ് എൻറെ ഓഫീസ്. ഒരു മാനിഫാക്ചറിങ് കമ്പനിയാണ്. അവൻ എന്നെ നേരെ എച്ച് ആർ മാനേജറുടെ ഓഫീസിന് മുന്നിൽ എത്തിച്ചു .അവൻ പോയി, ഞാൻ അനുവാദം ചോദിച്ച് അകത്തേക്ക് കടന്നു, ഒരു 45 വയസ്സ് പ്രായം വരുന്ന ഒരാൾ അവിടെ ഇരിക്കുന്നു, ഞാൻ ന്യൂ ജോയിൻ ആണ് എന്നും മറ്റും കാര്യങ്ങൾ പറഞ്ഞു, ഇദ്ദേഹം മലയാളിയാണ് കേട്ടോ. "ജോൺസൺ'' നല്ല പെരുമാറ്റം കുറച്ചു മെലിഞ്ഞിട്ട് ഇരുനിറത്തിൽ ഒരു മനുഷ്യൻ. എൻറെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തൊട്ടടുത്ത ക്യാബിനിലേക്ക് എന്നെ പറഞ്ഞുവിട്ടു . ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പേര്
💬 Comments
View all comments