Chapter Title : സഞ്ചാരപദം 2 [ദേവജിത്ത്]
വർക്ക് ചെയ്യണം, ദിവസം അടുത്ത് ഏത്തറായില്ലേ ..വേഗം തീർക്കണം"
ചമ്മന്തി ഒഴിച്ചു കൊണ്ട് ദോശ മടക്കുന്നതിനിടയിൽ അമ്മയ്ക്ക് നേരെ നോക്കി അവൾ പറഞ്ഞു.
"ആഹ്, ഞാൻ ഉച്ചയ്ക്ക് ഇളയമ്മയുടെ അടുത്തേക്ക് പോവും, രാഗിണിയുടെ തിയതി അടുത്തു വരുകയല്ലേ അവളെ കാണണം, കഴിഞ്ഞ ദിവസം അവൾ എന്നെ തിരക്കിയതായി ഗായത്രി പറഞ്ഞിരുന്നു. " മോളുടെ മുഖത്തേക്ക് ശ്രദ്ധയൂന്നി സാവിത്രി പറഞ്ഞു.
" എനിക്കും തിരക്ക് ഉള്ളത് കൊണ്ടാണ് അമ്മേ , അല്ലേൽ ഞാനും കൂടെ വന്നേനെ അവളെ എനിക്കും കാണണം എന്നുണ്ടായിരുന്നു, അവളുടെ അവസ്ഥ ഓർക്കുമ്പോൾ കാണാനും ഒരു വിഷമം എത്ര സന്തോഷത്തോടെ ആയിരുന്നു അവളുടെ ജീവിതം, എല്ലാരും കൂടി ഇല്ലാതാക്കിയില്ലേ " കാർത്തിക ദീർഘ നിശ്വാസം വിട്ട് കൊണ്ടു പറഞ്ഞു.
" കാരണവന്മാർ ചെയ്ത പ്രവർത്തിയുടെ ശാപഫലം , അല്ലേൽ ഞങ്ങളുടെ ആണുങ്ങൾ അകാലത്തിൽ ...." സാവിത്രി വാക്കുകൾ മുഴുവിപ്പിക്കാതെ എഴുന്നേറ്റ് നടന്നു..
കാർത്തിക തന്റെ പ്ളേറ്റിൽ ബാക്കിയുള്ള ഒരു ദോശ അവിടെ തന്നെ വെച്ചു കൊണ്ട് കൈ കഴുകാൻ എഴുന്നേറ്റു.
" അമ്മേ ഞാൻ ഇറങ്ങുന്നു, ഞാൻ സ്‌കൂട്ടർ എടുക്കുന്നുള്ളൂ , 'അമ്മ കാറിൽ പൊയ്ക്കോളൂ, ആ അനിയെ വിളിച്ചാൽ മതി ഞാൻ പറഞ്ഞേക്കാം"
അകത്ത് നിന്നും മറുപടി ഒന്നും പ്രതീക്ഷിക്കേണ്ട എന്നുറപ്പുള്ള പോലെ അവൾ പാൽ ഗ്ലാസ്സിൽ നിന്നും പകുതി കുടിച്ചിറക്കിയ ശേഷം മുറ്റത്തേക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി.
" നെടുംവേലി " വീടിന്റെ തുറന്നിട്ട വലിയ ഗേറ്റിന് ഉള്ളിലേക്ക് ആ വാഹനം ഇരച്ചു നീങ്ങി.
അത്യാവശ്യം പഴമ ഉൾക്കൊള്ളിച്ച നിർമൃതി , വീടിന് കിഴക്ക് ഭാഗത്തായി മനോഹരമായി കാത്ത് സൂക്ഷിക്കുന്ന കുളം. മുറ്റത്ത് അലങ്കാര ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൾ തന്റെ വാഹനം മുന്നിലെ തുളസി തറയോട് സമീപത്തായി നിർത്തി.
' ഇതാര് കാർത്തുവോ? കുറെ നാളായല്ലോ നിന്നെ കണ്ടിട്ട് " ? വാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങിവന്ന നീലാംബരി അന്തർജനം ചോദ്യമെറിഞ്ഞു.
" ഒന്നും പറയേണ്ട ആന്റി, ആകെപ്പാടെ തിരക്ക് അല്ലെ , പഠനം നൃത്തം ഇതൊക്കെ കൂടി
💬 Comments
View all comments