0%

Chapter Title : സഞ്ചാരപദം 2 [ദേവജിത്ത്]

Author : Kambikathakal Read All Parts 188
കാണാനും ഒരു വിഷമം എത്ര സന്തോഷത്തോടെ ആയിരുന്നു അവളുടെ ജീവിതം, എല്ലാരും കൂടി ഇല്ലാതാക്കിയില്ലേ " കാർത്തിക ദീർഘ നിശ്വാസം വിട്ട് കൊണ്ടു പറഞ്ഞു. " കാരണവന്മാർ ചെയ്ത പ്രവർത്തിയുടെ ശാപഫലം , അല്ലേൽ ഞങ്ങളുടെ ആണുങ്ങൾ അകാലത്തിൽ ...." സാവിത്രി വാക്കുകൾ മുഴുവിപ്പിക്കാതെ എഴുന്നേറ്റ് നടന്നു.. കാർത്തിക തന്റെ പ്ളേറ്റിൽ ബാക്കിയുള്ള ഒരു ദോശ അവിടെ തന്നെ വെച്ചു കൊണ്ട് കൈ കഴുകാൻ എഴുന്നേറ്റു. " അമ്മേ ഞാൻ ഇറങ്ങുന്നു, ഞാൻ സ്‌കൂട്ടർ എടുക്കുന്നുള്ളൂ , 'അമ്മ കാറിൽ പൊയ്ക്കോളൂ, ആ അനിയെ വിളിച്ചാൽ മതി ഞാൻ പറഞ്ഞേക്കാം" അകത്ത് നിന്നും മറുപടി ഒന്നും പ്രതീക്ഷിക്കേണ്ട എന്നുറപ്പുള്ള പോലെ അവൾ പാൽ ഗ്ലാസ്സിൽ നിന്നും പകുതി കുടിച്ചിറക്കിയ ശേഷം മുറ്റത്തേക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. " നെടുംവേലി " വീടിന്റെ തുറന്നിട്ട വലിയ ഗേറ്റിന് ഉള്ളിലേക്ക് ആ വാഹനം ഇരച്ചു നീങ്ങി.
അത്യാവശ്യം പഴമ ഉൾക്കൊള്ളിച്ച നിർമൃതി , വീടിന് കിഴക്ക് ഭാഗത്തായി മനോഹരമായി കാത്ത് സൂക്ഷിക്കുന്ന കുളം. മുറ്റത്ത് അലങ്കാര ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവൾ തന്റെ വാഹനം മുന്നിലെ തുളസി തറയോട് സമീപത്തായി നിർത്തി. ' ഇതാര് കാർത്തുവോ? കുറെ നാളായല്ലോ നിന്നെ കണ്ടിട്ട് " ? വാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങിവന്ന നീലാംബരി അന്തർജനം ചോദ്യമെറിഞ്ഞു. " ഒന്നും പറയേണ്ട ആന്റി, ആകെപ്പാടെ തിരക്ക് അല്ലെ , പഠനം നൃത്തം ഇതൊക്കെ കൂടി എവിടെയാ സമയം " തലയിലെ ഹെൽമറ്റ് ഊരി ഹൻഡിലിൽ തൂക്കിയിട്ടക്കൊണ്ടു കാർത്തിക മറുപടി

💬 Comments

View all comments