0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

മരിയ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

"" ഡാ പ്രാഞ്ചി... ഡാ..."" ഫ്രാൻസി ട്രോളിയും ഉന്തിക്കൊണ്ട് ഇറങ്ങി വരുന്നത് കണ്ട ജിത്തു ഇപ്പുറത്ത് നിന്ന് കൈ കാട്ടി വിളിച്ചു.

"" ഡാ ജിത്തു..."" ജിത്തുവിന്റെ കയ്യിൽ അടിച്ചിട്ട് ഫ്രാൻസി സ്പീഡിൽ പുറത്തേക്ക് വന്നു. ട്രോളി തള്ളി മാറ്റിയിട്ടവൻ ജിത്തുവിനെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു

"നീ വെളുത്തു സായിപ്പിനെ പോലെയായി. ഒരു അറബി ലുക്ക്. ""

"പോടാ നാറി.. നിനക്കൊരു മാറ്റോമില്ല. എങ്ങാനുണ്ടടാ ജോലിയൊക്കെ?""

" അതൊക്കെ അങ്ങനെ പോകുന്നു. പ്രൊമോഷൻ ആയതോടെ അതിന്റെ തിരക്കും ടെൻഷനും. നീ ഇവിടെ നിക്ക്. ഞാൻ വണ്ടി എടുത്തോണ്ട് വരാം ""

"'വേണ്ടടാ .. ട്രോളി അവിടെയിട്ടാൽ മതി . ഞാനും വരാം "' ഫ്രാൻസി അവന്റെ കൂടെ പാർക്കിങ്ങിലേക്ക് നടന്നു .

"'' നാട്ടിൽ ഏന്തൊക്കെയുണ്ടെടാ വിശേഷം ? നിന്നെ ഓഫീസിൽ പലപ്പോഴും വിളിച്ചാൽ കിട്ടില്ല . വീട്ടിലെന്തായി ഫോൺ , നീ അപ്ലൈ ചെയ്തില്ലേ ?'''

"'നാട്ടിലെന്ത് വിശേഷം .രണ്ടുവർഷത്തിനിടയിൽ യാതൊരു മാറ്റവും ഇല്ല . ഫോൺ മിനിങ്ങാന്ന് കൊണ്ടുവന്ന് വെച്ചു . അന്നേരം ഒന്ന് കിട്ടിയതാ . പിന്നെ കിട്ടിയിട്ടില്ല . ഇന്നോ നാളെയോ ശെരിയാവുമെന്നാ പറഞ്ഞെ . നിനക്ക് ലീവുണ്ടോ ?'''

"' ഇരുപത് ദിവസം . ജലീലിക്ക ഉണ്ട് , വേണേൽ ഒന്നരമാസം നിൽക്കാം , പക്ഷെ അവിടെയിനി സീസണാണ് .അത്കൊണ്ട് പോണം . "''

ഡിക്കിയിലേക്ക് ലഗ്ഗേജ് എടുത്തു വെച്ചുകൊണ്ട് ഫ്രാൻസി പറഞ്ഞു .

"' കുഞ്ഞേച്ചിയുടെ കാര്യത്തിൽ എന്തേലും തീരുമാനമാക്കണം .അതിനാ ഓടിപ്പിടിച്ചു വന്നത് . അല്ലെങ്കിൽ

💬 Comments

View all comments