Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
സീസൺ കഴിഞ്ഞേ ഉണ്ടാവുമായിരുന്നുള്ളൂ . അന്നേരമാണേൽ ഒന്നുരണ്ട് മാസം നിൽക്കാമായിരുന്നു ."''
ജിത്തുവതിന് മറുപടിയൊന്നും പറഞ്ഞില്ല .
"''നീ വല്ലതും കഴിച്ചോ ?'''
""ഇല്ലടാ .. നമുക്ക് എവിടേലും കേറാം . അഞ്ചര ആറാകില്ലെ അങ്ങെത്തുമ്പോൾ . ഞാൻ രാവിലേം ഒന്നും കഴിച്ചില്ല . ഫ്ളൈറ്റിലെ ഫുഡ് അത്ര സുഖമായിരുന്നില്ല ."'' ഫ്രാൻസി പുറത്തേക്ക് ഹോട്ടൽ നോക്കി കൊണ്ട് പറഞ്ഞു
""ഞാനും കഴിച്ചില്ല ...നീ വല്ലതും കൊണ്ടുവന്നിട്ടുണ്ടോടാ ?'''
"' കുപ്പിയാണോ ? പിന്നെ ... നീ എവിടേലും നിർത്ത് . വെള്ളം വാങ്ങണം എന്തേലും ടച്ചിങ്‌സും "'' . .
""നീയടിക്കണ്ട . നീ വണ്ടിയോടിച്ചോ . ഇപ്പൊ ചെക്കിങ്ങ് കൂടുതലാ "'' ജിത്തു വണ്ടി ഒരു പെട്ടിക്കടയുടെ മുന്നിൽ നിർത്തി .
"' ചേട്ടാ സോഡാ .തണുപ്പുണ്ടോ ?''' ജിത്തു ഡ്രൈവിംഗ് സീറ്റിലിരുന്നു തന്നെ കടക്കാരനെ നോക്കി ചോദിച്ചു .
"' ഉണ്ട് മോനെ ..'' കടക്കാരൻ മൺകലത്തിൽ ഇറക്കിവെച്ചിരുന്ന സോഡ എടുത്തു .
"'കുപ്പിയുണ്ടോ ?കൊണ്ടോകാനാ '''
"'കുപ്പിയില്ല . കുറച്ചൂടെപോയാൽ ഒരു കടയുണ്ട് .അവിടെക്കാണും "' കടക്കാരൻ നിരാശയോടെ സോഡാക്കുപ്പി വെള്ളത്തിലേക്കിട്ടു .
"'ചേട്ടാ ..കുപ്പിസഹിതം കൊടുക്കുമോ ?''' ഫ്രാൻസി പുറത്തിറങ്ങി കടയുടെ മുന്നിൽ അടുക്കി വെച്ചിരുന്ന ചില്ലുഭരണിക്കകത്ത് കയ്യിട്ട് തേൻമുട്ടായി എടുത്തുവായിലിട്ടു .
"'അത് പിന്നെ ..."'കടക്കാരൻ തലചൊറിഞ്ഞപ്പോൾ ഫ്രാൻസി കാശെടുത്തുകൊടുത്തു സോഡ വാങ്ങി .
"'ജിത്തു ....ഗ്ലാസ്സുണ്ടോടാ വണ്ടീല് ?'''''
"'ആ അത് കാണൂന്ന് തോന്നുന്നില്ല . ഞാൻ വണ്ടിയെടുത്തിട്ട് കുറച്ചായി ."'
"'ചേട്ടാ ഗ്ലാസ്സുണ്ടോ ?''
"'നാരങ്ങാവെള്ളം
💬 Comments
View all comments