0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

ഞാൻ ചിലവിന് കൊടുക്കണം . "' അയാൾ ജണ്ടയിലേക്ക് കാലുകയറ്റി വെച്ചു കാലിൽ ആഞ്ഞിടിച്ചു .

"'ചേട്ടന്റെ കെട്ട്യോള് ?''' ഫ്രാൻസിക്ക് അറിഞ്ഞേ തീരൂ ..

"'അവള് മരിച്ചിട്ട് വർഷങ്ങളായി '''

"'പിന്നെ ചേട്ടൻ കെട്ടിയില്ലേ ?''' ഫ്രാൻസി വിടുന്നില്ല .

"' അവളുടെ അനിയത്തീടെ കെട്ട്യോൻ ചത്തപ്പോ അവളെ ഞാൻ വീട്ടിലേക്ക് കൂട്ടി . എനിക്കൂക്കാൻ കൊതിയായിട്ടല്ല . പിള്ളേർക്കൊരു കൂട്ടാകൂല്ലോന്നോർത്താ .."" കടക്കാരൻ ഷർട്ടിന്റെ കൈ തെറുത്തുകയറ്റി മീശപിരിച്ചു കൊണ്ട് പറഞ്ഞു .

"'മകൻ ..മകനുണ്ടെന്ന് പറഞ്ഞില്ലേ ? അവനെവിടെയാ ?''

"'അവനാ ഇപ്പം അവളുടെ കെട്ട്യോൻ ?'''

"'ആരുടെ ?'''

"'എന്റെ പുതിയ കെട്ട്യോൾടെ ..അവന്റമ്മേടെ അനിയത്തീടെ ..."' കടക്കാരൻ പിറുപിറുത്തൊണ്ട് ജണ്ടയിലേക്ക് കിടന്നു .

"'പണിയായോടാ ? ഈ കട എന്നാ ചെയ്യും ?'' അയാളുടെ കിടപ്പ് കണ്ട ഫ്രാൻസി ജിത്തുവിനോട് ചോദിച്ചു .

"'നീ മുൻഭാഗം തട്ടിയിട് . ഇങ്ങേരു ബോധം വരുമ്പോ എണീറ്റ് പൊക്കോളും .."'ജിത്തു ഗ്ലാസ് കടയിൽ വെച്ചിട്ട് പുറകിലെ തട്ടി ഇട്ടു

""പ്രാരാബ്ദമാ മക്കളെ പ്രാരാബ്ദം ... ചെറുക്കന്റെ കൊതി കഴിഞ്ഞവളെ കൊണ്ടെത്തിച്ചാ വയസൻ കാലത്തിച്ചിരി കഞ്ഞി കുടിയ്ക്കാരുന്നു .. പ്രാരാബ്ദം"' കടക്കാരൻ ഉറക്കത്തിൽ പിറുപിറുത്തൊണ്ട് തിരിഞ്ഞു കിടന്നു .

"നല്ല ബെസ്റ്റ് ഫാമിലി അല്ലെ ?' എന്തൊക്കെ നടക്കുന്നു ഈ ലോകത്ത് ?'' വണ്ടിയോടിക്കുന്നതിനിടെ ഫ്രാൻസി ജിത്തുവിനെ നോക്കി . അവൻ ഒന്നും മിണ്ടിയില്ല

"'' എടാ ..നിന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ ? നിനക്കെന്തെലും പറയാനുണ്ടോ എന്നോട് ?''' ഫ്രാൻസി ജിത്തുവിന്റെ തോളിൽ

💬 Comments

View all comments