0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

തട്ടി .

"' കുഞ്ഞേച്ചിക്ക് കല്യാണാലോചന വല്ലതുമായോ ?''' ജിത്തു ഫ്രാൻസിക്ക് മുഖം കൊടുക്കാതെ മുന്നിൽ റോഡിലേക്ക് തന്നെ നോക്കിയിരുന്ന് ചോദിച്ചു .

"' കുറെയൊക്കെ നോക്കി , കണ്ടും കേട്ടുമൊക്കെ പോയി .കുഞ്ഞേച്ചിക്ക് കല്യാണം വേണ്ടാന്നാ പറയുന്നേ . പിള്ളേരെ വരുന്നയാൾ എങ്ങനെ നോക്കൂന്നൊക്കെ പറഞ്ഞു അവൾക്ക് പേടി . വയസ് ഇത്രയല്ലേ ആയുള്ളൂ . ഇപ്പൊ ഞങ്ങളൊക്കെയുണ്ട് . പക്ഷെ മുന്നോട്ട് പോകുമ്പോൾ ...'''

രണ്ടര വർഷം മുൻപാണ് ഒരാക്സിഡന്റിൽ ഫ്രാൻസിയുടെ പപ്പയും പെങ്ങടെ കെട്ട്യോനും മരിച്ചത്. ദുബായിൽ ഒരു പാർട്ണര്ഷിപ്പ് ബിസിനസ് നടത്താൻ അവസരം ഉണ്ടായപ്പോൾ ഫ്രാൻസിയുടെ പപ്പാ മകൾ ഫിയയുടെ കെട്ട്യോനെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു . ഡെലിവറിക്ക് പോയി തിരിച്ചു വന്ന വണ്ടി ഹൈവേയിൽ വെച്ചൊരാക്സിഡന്റിൽ പെട്ടു .വണ്ടിയിലുണ്ടായിരുന്ന നാലുപേരും സ്പോട്ടിൽ വെച്ചേ മരണമടഞ്ഞു . നാട്ടിലെ അനന്തര നടപടികൾക്ക് ശേഷം ഒന്നര മാസം കഴിഞ്ഞു ഫ്രാൻസി പപ്പയുടെ പാർട്ണർഷിപ്പ് ഏറ്റെടുത്തു നടത്താനായി ദുബായിലേക്ക് പോയി .

"'ഞാൻ ..ഞാൻ കുഞ്ഞേച്ചിയെ കല്യാണം കഴിച്ചോട്ടെ ? "'' പൊടുന്നന്നെ ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസി വണ്ടി ഒറ്റച്ചവിട്ടിനു നിർത്തി അവനെ നോക്കി .

"' നിനക്ക് പൂസാ ..മിണ്ടാണ്ടവിടെയിരി ''' ഫ്രാൻസി അവനെ നോക്കി പറഞ്ഞിട്ട് വീണ്ടും വണ്ടിയെടുത്തു .

''' മതം വേറെയാണ് , കുഞ്ഞേച്ചീടെ അത്രേം സൗന്ദര്യവും നിങ്ങടെ അത്രേം സമ്പത്തും ഒന്നുമില്ല . പക്ഷെ ..പക്ഷെ ഞാൻ പിള്ളേരെ സ്വന്തം പോലെ നോക്കും '''

ഫ്രാൻസിയെ നോക്കാതെയാണ് ജിത്തുവത് പറഞ്ഞത് .ഫ്രാൻസി വണ്ടി സൈഡിലൊതുക്കി

"' ഡാ നിനക്കെന്താ

💬 Comments

View all comments