Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
നോക്കാം .. നിങ്ങക്ക് ഞാനൊരു ഭാരമാണേൽ പറഞ്ഞാൽ മതി . എനിക്കെന്തെലും ജോലി കിട്ടാതിരിക്കില്ല . ഞാൻ എങ്ങോട്ടേലും പൊക്കോളാം പൊക്കോളാം .."'
"' അതാണോ ഇവിടെ പറഞ്ഞെ ...നോക്ക് ..ജിത്തുവിനെ പോലെ നമ്മളെ അറിയാവുന്നൊരുത്തൻ ആണേൽ ... നിന്നെയും പിള്ളേരെയും പൊന്നുപോലെ നോക്കുന്നവനായാൽ ?''' മരിയ അവളുടെ എതിരെ വന്നു നിന്നു .
"'ആ ..ഇവനാണേൽ ഞാൻ സമ്മതിക്കാം .."'ഫിയ എടുത്തടിച്ചു പറഞ്ഞു .
"' നിങ്ങക്ക് സമ്മതമാണേൽ ഞാൻ കുഞ്ഞേലിയെ കെട്ടിക്കോളാം ..."' ജിത്തു അവളുടെ മുഖത്തു നോക്കിയാണ് പറഞ്ഞത് . പെട്ടന്ന് ഫിയയുടെ കണ്ണുകൾ അവന്റെ കണ്ണുമായിടഞ്ഞു .
"'ഞങ്ങൾക്ക് സമ്മതമാടാ .ഞാൻ സുധയോട് പറയാം "' മരിയ പറഞ്ഞതും ഫിയ പ്ളേറ്റ് തള്ളിവെച്ചിട്ട് എഴുന്നേറ്റ് കൈ കഴുകി ഫ്രാൻസിയുടെ കയ്യിൽ നിന്ന് മുത്തിനെയുമെടുത്തു മുകളിലേക്ക് കയറിപ്പോയി .
"' നീയത് കാര്യമാക്കണ്ട ജിത്തൂ .. ഇങ്ങനെയൊരു കാര്യം ഇവൻ പറഞ്ഞപ്പോൾ മുതലേ ഞാൻ സന്തോഷിച്ചിരിക്കുവാ . ഇതിൽ കൂടുതലൊന്നും അവൾക്ക് കിട്ടാനില്ല . നിനക്കറിയാവുന്നതല്ലേ അവളെ .ഇപ്പൊക്കാണുന്നതൊക്കെ അവളുടെ വിഷമം കൊണ്ടുള്ള പെരുമാറ്റമാ . ആകെ ഒരു വിഷമം നിന്റെ ഭാവി ..അതോർത്താണ് "' മരിയ പ്ളേറ്റുമെടുത്തു അവർക്കെതിരെയിരുന്നു .
"'ഇതിൽ കൂടുതൽ എന്ത് ഭാവിയാണ് മമ്മി . അറിയാവുന്ന പെണ്ണിനെ കിട്ടുന്നത് തന്നെയൊരു ഭാഗ്യമല്ലേ . പിന്നെ ഒരു വിവഹം കഴിച്ചു , അതിൽ രണ്ട മക്കളുണ്ട് . ഞാനൊന്ന് പറയട്ടെ . എനിക്ക് വേറെ കല്യാണം കഴിഞ്ഞു എനിക്കും കുഞ്ഞേച്ചിയെ പോലെന്തെങ്കിലും സംഭവിച്ചാൽ ഞാനും രണ്ടാം കെട്ടുകാരൻ ആവില്ലേ
💬 Comments
View all comments