Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
.."'ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസി അവന്റെ കാലിൽ തോണ്ടി .
''ഏഹ് ?'''
"'അവള് വിളമ്പട്ടെ ... ഞാനിന്നലെ മമ്മിയോട് പറഞ്ഞു .മമ്മിക്ക് പൂർണ സമ്മതമാ . മമ്മി എന്തോ അവളോട് സൂചിപ്പിച്ചെന്ന് തോന്നുന്നു . "'
"'എന്റെ കാര്യമോ ?'''
"'അങ്ങനെയല്ല .. അവളുടെ കല്യാണക്കാര്യം , കൂട്ടത്തിൽ നിനക്കും ആലോചന നടക്കുന്നുണ്ടെന്നും നീയായിരുന്നേൽ പിള്ളേരേം അവളേം നോക്കിയേനെ എന്നൊക്ക പറഞ്ഞു ... ..."'' ഫിയ അങ്ങോട്ട് വന്നപ്പോൾ അവർ സംസാരം നിർത്തി .
ഫിയ അവർക്ക് വിളമ്പിയിട്ട് ഒരു പ്ളേറ്റിൽ തനിക്കും വിളമ്പി എതിരെ ഇരുന്നു .
''എടാ ജിത്തൂ ..നിന്റെ ഓഫീസിനടുത്തു വല്ല മാട്രിമോണിയും ഉണ്ടോ . ബ്രോക്കർമാർ കൊണ്ടുവരുന്നതൊന്നും നടക്കുന്നില്ല . ടൗണിൽ ഇപ്പോൾ മാട്രിമോണി ഒക്കെയുണ്ടല്ലോ .."' ഫ്രാൻസി ഫിയയെ നോക്കി പറഞ്ഞു .
"' ആർക്കാടാ ? നിനക്കാണോ ?'''
"'എനിക്കല്ല .. കുഞ്ഞേച്ചിക്ക് ..കുഞ്ഞേച്ചിയിങ്ങനെ നിൽക്കുമ്പോൾ ഞാൻ കല്യാണം കഴിക്കുന്നില്ല ."'
"' ഫ്രാൻസി ..ഞാൻ പറഞ്ഞിട്ടുണ്ട് ..ഇനിയാ വിഷയം എന്റടുത്തു പറയരുതെന്ന് . ഇനിയെങ്ങനെയൊന്നെന്റെ ജീവിതത്തിലില്ല . അതിന്റെ കാരണവും ഞാൻ പറഞ്ഞിട്ടുണ്ട് .കൂടെകൂടെ എനിക്ക് വിശദീകരിക്കാൻ പറ്റത്തില്ല . "'' ഫിയ കടുത്ത സ്വരത്തിൽ പറഞ്ഞു .
"' എന്നുവെച്ചു ഇനിയുള്ള കാലം മുഴുവൻ ഇങ്ങനെ തനിച്ചു നിക്കാന്നാണോ ..എന്റെ കാലം പെട്ടന്ന് കഴിയും .പിന്നെയിവൻ . വന്നു കയറുന്നവൾ എത്തരക്കാരിയാണെന്ന് ആർക്കറിയാം . നിന്റെ കാര്യങ്ങൾ അറിയാവുന്ന , നമ്മളറിയുന്ന ഒരാളാണേൽ പ്രശ്നമൊന്നുമില്ലല്ലോ ...""മരിയ മിന്നുവിന് ആഹാരം കൊടുത്തു കഴിഞ്ഞങ്ങോട്ട് വന്നു .
"'അതന്നേരം
💬 Comments
View all comments