Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
. ഫ്രാന്‍സി മിക്കവാറും അവിടെ പോകുന്നത് ആണെങ്കിലും അവരോടു മിണ്ടിയത് അഞ്ചോ ആറോ പ്രാവശ്യം മാത്രം . ഫ്രാന്‍സി ചെല്ലുമ്പോള്‍ രണ്ടു ഗ്ലാസില്‍ ചായ ടേബിളില്‍ കാണും .അത്ര തന്നെ
ഫ്രാന്‍സി ജിത്തുവിന്റെ വീട്ടില്‍ ചെന്ന് കതകു തട്ടി . അല്പം കഴിഞ്ഞു കതകു തുറന്നു .സ്ഥിരം വേഷം കയ്യില്‍ ചോറ് പാത്രം ഉണ്ട് .ഊണ് കഴിക്കുവാരുന്നുഎന്ന് തോന്നുന്നു . അവനെ കണ്ടതും മുഖം ഒന്ന് കൂടി കറുത്തു .. ഫ്രാന്‍സി അകത്തേക്ക് കയറി .
“അവന്‍ അങ്ങോട്ട് വന്നോ ?”സുധ അവനോടു ചോദിച്ചു .
“വന്നമ്മേ . എന്താ അമ്മെ പ്രശ്നം ? “
“പ്രശനം .!! എന്താന്ന് നിനക്കറിയത്തില്ല അല്ലേടാ . ഏതാടാ ആ അലവലാതി പെണ്ണ് . രണ്ടും കൂടി ഇങ്ങനെ കൂത്താടി നടന്നോ . “
“അമ്മെ ..അത് ഞങ്ങടെ കൂടെ പഠിച്ച പെണ്ണാ “
“ഉവ്വ ..ടൌണില്‍ പഠിച്ച നിങ്ങക്കെങ്ങനാടാ ഇവിടെ കൂടെ പഠിച്ചവര്‍ ഉള്ളത് . നീ എന്റെ ചെറുക്കനെ കൂടി ചീത്തയാക്കരുത്”
ഫ്രാന്‍സിക്ക് കലി വന്നു തുടങ്ങി
“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ? “
“ഉവ്വ !! ഞാന്‍ പൊട്ടിയാണല്ലോ .. അവനെവിടെ ? “
“വീട്ടില്‍ ഉണ്ട് “
“വല്ല പെണ്ണും ഒപ്പിച്ചു കൊടുത്തിട്ടാണോ വന്നിരിക്കുന്നത് ? നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല പെണ്ണുങ്ങള്‍ടെ പുറകെ മണപ്പിച്ചോണ്ട് നടക്കുന്നു “
ഫ്രാന്‍സിക്കു കലി കയറി ഉച്ചസ്ഥായില്‍ ആയി
“പിന്നെ , നിങ്ങടെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എന്നും ണപ്പിച്ചോണ്ട് നിങ്ങടെ പുറകെ നടക്കുവാന്ന് ..
💬 Comments
View all comments