Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
പോയിട്ട് വാ "' മരിയ വിളിച്ചു പറഞ്ഞു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
"'' അമ്മേ .... "''
വീട്ടിലേക്ക് കയറിയ ജിത്തു സുധയെ ഹാളിലും അടുക്കളയിലും കാണാതെ ഉറക്കെ വിളിച്ചു .
"'' വരുവാടാ ..."'' തൊഴുത്തിൽ നിന്ന് സുധയുടെ മറുപടി
"' കഴിഞ്ഞില്ലേ പണി ..."'' അടുക്കള വാതിൽക്കൽ നിന്ന് ജിത്തു തൊഴുത്തിലെ മങ്ങിയ വെട്ടത്തിലേക്ക് നോക്കി .
"'ആ .. നീ കുളിച്ചിട്ട് വരുമ്പോഴേക്കും തീരും ..."''
"'ആ പെട്ടന്ന് വാ ..."'' ജിത്തു അകത്തേക്ക് കയറിപ്പോയി .
"' ഇതെന്നാടാ ഗ്ലാസ് ?''' ചോറും കറികളും ചൂടാക്കുകയായിരുന്ന സുധ ഗ്ലാസ് എടുത്തോണ്ട് പോകുന്ന ജിത്തുവിന്റെ നേരെ തിരിഞ്ഞു
"'ഒരു ഗസ്റ്റുണ്ട് "'' പറഞ്ഞിട്ടവൻ തിരിഞ്ഞു നടന്നു .
"'' അയ്യോ ..നീ ... ഫ്രാൻസി ..ഫ്രാൻസിയായിരുന്നോ?''' അവന്റെ പുറകെ ഹാളിലേക്ക് വന്ന സുധ സോഫയിലിരുന്നു ടിവിയിൽ ന്യൂസ് കാണുന്ന ഫ്രാൻസിയെ കണ്ടമ്പരന്നു .
"'അതെന്നാമ്മേ അവനിവിടെ വരത്തില്ലേ? ഡാ ...അമ്മ ഇന്നലെയെന്നോട് ചോദിച്ചു .. നീ മാറിപ്പോയോ .. ഗൾഫുകാരന്റെ ജാഡയൊക്കെയാണോന്ന് . അവൻ നമ്മളെയൊന്നും അറിയത്തില്ലമ്മേന്ന് ഞാൻ പറയുകേം ചെയ്തു . "' ഗ്ലാസിൽ ഒഴിച്ചുകൊണ്ട് ജിത്തു ഫ്രാൻസിയോട് പറഞ്ഞു
"'ആ രണ്ടു ചിറകും വാലും മുളച്ചിട്ടുണ്ട് സുധാമ്മേ ..കാണണോ ..."'' ഫ്രാൻസി സുധക്ക് നേരെ തിരിഞ്ഞു ചിരിച്ചു .
'പോടാ..... പോ ...ഫ്രാൻസീ ഒന്ന് .."'' സുധ ചിരിച്ചോണ്ട് അടുക്കളയിലേക്ക് തിരിച്ചു നടന്നു .
"'' ങേ .. പ്രായപൂർത്തിയായെങ്കിലും ഒളിച്ചും പാത്തും ഒരെണ്ണം അടിച്ചിട്ട് ജാതിക്കായും ഒക്കെ ചവച്ചോണ്ടാണ് ഞാൻ
💬 Comments
View all comments