0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

വിളിച്ച ജിത്തുവിനെ പറമ്പിൽ എന്തോ പണി ചെയ്യുകയായിരുന്നു മരിയ കൈ കാണിച്ചു വിളിച്ചു.

"" ഇച്ചിരി തിരക്കിലായിരുന്നു മമ്മി..""

"" ഓ. അതൊന്നുമല്ല..എന്നാ തിരക്കാണേലും രണ്ടു ദിവസം കൂടുമ്പോൾ എങ്കിലും നീയിവിടെ വരാറുള്ളതാ... ഇതെന്തൊ കാര്യമായി പറ്റിട്ടുണ്ട്"" മരിയ കറിവേപ്പില ഒടിച്ചു തിരിഞ്ഞു. അവളുടെ കയ്യിലെ മുറത്തിൽ കോവക്കയും പാവക്കയും മുളകും ഒക്കെ ഉണ്ടായിരുന്നു.

"" ഓ... നമ്മള് വരുന്നതൊന്നും ആർക്കും പിടക്കുവേലേൽ എന്നത്തിനാ വരുന്നേ..""

ജിത്തു അടുക്കള തോട്ടവും മറ്റ് കൃഷികളും നനക്കുവാനായി കെട്ടിയ വലിയ സിമന്റ് ടാങ്കിന്റെ മുകളിലേക്ക് കയറാനുള്ള സിമന്റ് പടിയിൽ ഇരുന്നു മരിയയെ നോക്കി പറഞ്ഞു.

" അതിനു ഞാൻ വല്ലോം പറഞ്ഞോ...,"" മരിയ വെണ്ടക്ക കത്രിക കൊണ്ട് മുറത്തിലേക്ക് അറുത്തിട്ടു.

"" എടാ... ഫിയ.. അവള് വല്ലതും നിന്നോട് പറഞ്ഞോ.. ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റില്ല. ഫ്രാൻസി പോകുന്നെന് മുന്നേ എന്നതാണേൽ ചെയ്യണം. അമ്പലത്തിൽ വെച്ചാണെൽ അങ്ങനെ പള്ളീൽ വെച്ചാണെൽ അങ്ങനെ.. അതുമല്ലേൽ രെജിസ്‌ട്രാപ്പീസിൽ വെച്ചാണെൽ അങ്ങനെ.. ഏതായാലും ഞങ്ങക്ക് കുഴപ്പമില്ല.""മരിയ രണ്ട് മൂന്ന് വഴുതിനങ്ങ കൂടി പറിച്ചു അവന്റ അടുത്തേക്ക് വന്നു.

"" എനിക്കും എങ്ങനെ ആണേലും കുഴപ്പമില്ല... അതിന് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ...""

"" എന്നതാടാ ജിത്തു.. നീ അവളുമായി വല്ല പ്രശ്നവും ഉണ്ടായോ ...ഫ്രാൻസി പറഞ്ഞാരുന്നു ഞങ്ങള് ടൗണിൽ പോയ അന്ന് ഫിയ നിന്നോട് സംസാരിക്കണം എന്നു പറഞ്ഞെന്ന് .അതേപ്പറ്റി ഒന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ.. അതീ പിന്നെയാ നിന്നെ കാണാനും ഇല്ലാത്തെ... എന്നതാ ഉണ്ടായേ ..""

"" ഹേയ്.. ഒന്നുമില്ല മമ്മി...""

💬 Comments

View all comments