0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 975

വരുമ്പോൾ  കൂടെ  രണ്ട്  പെൺകുട്ടികളും  ഉണ്ടായിരുന്നു.  ആ  സമയത്ത്  പെൺകുട്ടികൾ  ഷാൾ തലവഴി ചുറ്റി മുഖം മറച്ചു ബൈക്ക്ന് പിന്നിൽ  ഇരുന്ന് പോകാറുണ്ടായിരുന്നു. അവന്റെ കൂടെ വന്ന  രണ്ട് പെൺകുട്ടികളും  അതുപോലെ  മുഖം  മറച്ചിരുന്നു.  ഞാൻ  അവരെ

ഒന്ന് നോക്കിയിട്ട് . രോഹിതിന്റെ അടുത്ത്  പറഞ്ഞു.

" ഡാ എവിടെ പോയി  കിടക്കുക  ആയിരുന്നടാ..... ക്യാഷ്  ഇങ്  എടുത്തേ "

ഞാൻ  അവന്റെ കയ്യിൽ നിന്നും  ക്യാഷ്  വാങ്ങി  ബിൽഡിങ്ങിലേക്ക്  കേറാൻ  ഒരുങ്ങിയപ്പോൾ  രോഹിത് പിന്നിൽ നിന്ന്  വിളിച്ചു.

" ഡാ ഒന്ന്  നിന്നെ "

" എന്താടാ  "

" ഡാ  നിന്റെ  ബൈകിന്റെ കീ  ഒന്ന്  തന്നെ "

" നീ  എവിടെ  പോണ്...... ഡാ  നിൽക്ക്  അധികം  തിരക്ക്  ഇല്ലെങ്കിൽ  ഇത്‌  ഇപ്പോൾ  കഴിയും.... നമുക്ക്  ഒരുമിച്ച്  പോകാം "

" ഡാ  പ്ലീസ്..... ഞാൻ  ഇവളെ  ആദ്യമായിട്ടാ  നേരിൽ  കാണുന്നത്  നാറ്റിക്കരുത് "

അവൻ  എന്റെ ചെവിയിൽ  പറഞ്ഞു. ഞാൻ  അവനെ ഒന്ന്  നോക്കിയപ്പോൾ  അവൻ  ആ  പെൺകുട്ടികളെ അടുത്തേക്ക് വിളിച്ചു അപ്പോൾ  അതിൽ  ഒരുത്തി ഞങ്ങളുടെ  അടുത്തേക്ക്  വന്നു.

" ഡാ  ഇത്‌  രേഷ്മ  എന്റെ ലവ്വർ ആണ്‌... "

ഞാൻ  ആ  പെൺകുട്ടിയെ നോക്കി. അവൾ മുഖം  അപ്പോഴും  മറച്ചിരിക്കുക  ആണ്. മുഖം  കാണിക്കാതെ ഉള്ള  പരിജയപെടുത്തൽ . പക്ഷെ ഞാൻ  അതൊന്നും  ശ്രെദ്ധിച്ചില്ല. അപ്പോയെക്കും അവൻ എന്റെ കയ്യിൽ നിന്നും  കീ വാങ്ങി.

" ഡാ  ഒരു  റൗണ്ട്  നീ  ഫീസ്  അടച്ചിട്ടു വരുമ്പോയേക്കും  ഞങ്ങൾ  ഇങ്ങ്  വരും...... പിന്നെ  അത്‌  ശ്രുതി  ഇവളുടെ  കൂട്ടുകാരിയാ  അവളെ  ഒന്ന്  കൂടെ  നിർത്തു  കേട്ട "

അവൻ ബൈക്കിൽ  കേറിക്കൊണ്ട് പറഞ്ഞു. ഞാൻ  അവളെ  തിരിഞ്ഞു നോക്കുമ്പോൾ അവൻ  വണ്ടി  സ്റ്റാർട്ട്‌  ചെയ്തിരുന്നു.

" ഡാ....ഡാ.... ഡാ "

ഞാൻ  വിളിച്ചെങ്കിലും  അവൻ  അവളെയും  കൊണ്ട്  പോയിരുന്നു.

എനിക്ക്  വല്ലാതെ  ദേഷ്യം വന്നു. കാരണം  ഇന്ന്  പൊന്മുടിയിൽ  സമയത്ത്  എത്തേണ്ടത് എന്റെ അഭിമാനപ്രശ്നം ആയിരുന്നു. ഞാൻ  എന്തക്കയോ  പിറു പിറുത്തുകൊണ്ട്

💬 Comments

View all comments