0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

ചേട്ടാ  റെയിൻ കോട്ട് ഉണ്ടോ "

" ഇല്ല മോനെ  കൊച്ചു  പിള്ളേരുടെതെ  ഉള്ളു "

" ഒന്ന്  നോക്ക് ചേട്ടാ "

" ഇല്ല  മോനെ..... പിന്നെ  ഇവിടെ ടാപ്പിംഗ് തൊഴിലാളികൾ ഇടുന്ന കോട്ടേ ഉള്ളു ..... അതും  ഒരുപാട്  വലുത് ആണ്‌ "

" അത്‌ നോക്കട്ടെ  ചേട്ടാ "

അയാൾ  അവിടെ  ഉണ്ടായിരുന്ന  റെയിൻ കോട്ട് എടുത്ത് കാണിച്ചു.

"ഇത്‌ മതി ചേട്ടാ  രണ്ടെണ്ണം എടുത്തോ "

" ഒന്നേ ഉള്ളു  മോനെ "

"ഉള്ളത്  എടുക്ക് ചേട്ടാ "

ഞാൻ  അത്‌ വേടിച്ചു ശ്രുതിക്ക് കൊടുത്തുകൊണ്ട് മഴയിലേക്ക് ഇറങ്ങി. അവൾ ഇത്‌ ഇട്ടിട്ട് എന്നെ നോക്കി പറഞ്ഞു.

" ഇതിനുള്ളിൽ  ഒരു പത്തുപേർക്ക്  കൂടി കേറാമല്ലോ "

" നിനക്ക്  നനയാതിരുന്നാൽ പോരേ..... നീ വാ "

" അങ്ങനെ നീ വലിയ  ത്യാഗം ഒന്നും ചെയ്യണ്ട  ഇതിനുള്ളിൽ നമ്മുക്ക് രണ്ട് പേർക്കും  മഴ നനയാതെ  പോകാൻ പറ്റും "

" നിനക്ക്  ഹെൽമെറ്റ് ഉള്ളത് കൊണ്ട്  തല  നനയില്ല.....  നീ വണ്ടിയിൽ  കേറിക്കേ "

ഞാൻ വണ്ടിയിൽ കയറി ഇരുന്നപ്പോൾ അവൾ  ആ കോട്ടിന്റെ ബട്ടൻസ് എല്ലാം തട്ടി മാറ്റിക്കൊണ്ട് വണ്ടിക്ക് പിന്നിൽ ഇരുന്നു. എന്നിട്ട്  കോട്ട് എന്റെ മുന്നിലേക്ക്  ഇട്ടു.

" അപ്പൊ ഞാൻ  എങ്ങനെ വണ്ടി ഓടിക്കും "

" നീ ഒന്ന് അടങ്ങടെ "

ആവൾ അവളുടെ കൈ കോട്ടിൽ നിന്നും ഊരിമാറ്റി എന്റെ പിന്നിൽ  ചേർന്ന് ഇരുന്നു. ഞാൻ കൊട്ടിനുള്ളിൽ കൈ കയറ്റി  ബട്ടൺ

💬 Comments

View all comments