0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 15.7K

"എന്റെ വീട്ടുകാരിതറിഞ്ഞാൽ എന്നെ കൊല്ലും അപ്പച്ചാ .... അപ്പച്ചനെ കണ്ടപ്പോ എന്തോ ഒരു വിശ്വാസം തോന്നീട്ടാ അച്ഛൻ എന്നെയിവിടെ നിർത്തിയത്... ഇതിപ്പോ നിങ്ങളു രണ്ടു പേരും മോന്റെ അടുത്തേക്ക് പോകുവാന്ന് പറഞ്ഞാൽ അവരെന്റെ ജോലി രാജിവെപ്പിക്കും...."

ബസിറങ്ങി കല്ലിട്ട വഴിയിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു സാന്ദ്ര. അവളുടെ പതിഞ്ഞ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.

"ഹാ... അതിനിതൊന്നും പപ്പയോടു പറയണ്ടെന്നേ... അവരിപ്പോ എടക്കെടക്ക് കൊച്ചിനെ കാണാൻ വേണ്ടി വരുവോ.. അതും ഇത്രേം ദൂരം... പിന്നെ ഞങ്ങള് വേഗം തിരിച്ചു വരത്തില്ലേ.... ആറു മാസം എന്നൊക്കെ പറഞ്ഞാൽ സ്പീഡിൽ അങ്ങ് പോകത്തില്ലേ....."

ഔസേപ്പച്ചൻ സംസാരിക്കുന്നതിനിടക്കും കുഞ്ഞുവാവയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.

"എന്നാലും അപ്പച്ചാ... ഞാനെങ്ങനെയാ അവടൊറ്റക്ക്... ആന്റണി ചേട്ടനും ഫാമിലിയും ആണേലും കൊഴപ്പല്ലാരുന്നു... ഇങ്ങേരെ എനിക്ക് അറിയത്തേയില്ല....🥺 "

"കൊച്ച് പേടിക്കണ്ട... അവനൊരു പാവമാ... എന്നെ പോലങ്ങനെ മിണ്ടത്തില്ലെന്നേയുള്ളു... ശുദ്ധനാ... പിന്നെ വല്ലപ്പഴേ വീട്ടിൽ കാണത്തൊള്ളൂ..... ഫുൾ കറക്കമാ.... ഇനി ഒണ്ടേലും താഴെ എങ്ങാനും കെടന്നോളും. ഒരു പ്രശ്നത്തിനും വരികേല...കൊച്ച് മേലെ ധൈര്യമായിട്ട് കെടന്നോ..."

ഔസേപ്പച്ചന്റെ സംസാരം കേട്ടപ്പോൾ ചെറിയൊരു സമാധാനം തോന്നി സാന്ദ്രക്ക്.

അവൾ paying guest ആയി നിൽക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ഔസേപ്പച്ചൻ. ഏതാണ്ട് ഒരു വർഷമായി സാന്ദ്ര ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. മൂന്നു നാല് ഹോസ്റ്റലുകൾ മാറി മാറി നിന്നിട്ടുണ്ട് അവൾ. മോശം ഭക്ഷണം, മോഷണം എന്ന് വേണ്ട ചട്ടിയടിക്കുള്ള പ്രലോഭനം വരെ ഉണ്ടായി. അങ്ങനെയാണ് പിജി നോക്കുന്നത്.

പക്ഷേ, നല്ലൊരു പിജി കിട്ടുന്നത് നീലക്കുറിഞ്ഞി പൂക്കുന്നത് പോലൊരു അപൂർവ സംഭവമാണെന്ന് അപ്പോഴാണ് അവൾക്കും അച്ഛനും മനസ്സിലായത്.

💬 Comments

View all comments