Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]
ഒക്കത്തിരുത്തി അടിക്കണം...... സാന്ദ്ര അതിന് പറ്റിയവളാണ്.... എന്നാലും താനൊന്ന് അകന്നു നിന്നത് ഒരേ വീട്ടിൽ താമസിക്കുന്ന പെണ്ണായത് കൊണ്ടാണ്.... പിന്നെ ചെറിയ പ്രായം. പിന്നെ സാന്ദ്രക്ക് തന്നെ നോട്ടമില്ലെന്നോർത്തു. പക്ഷേ, അവൾ തന്നെ ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് ഒന്ന് try ചെയ്യുന്നതിൽ എന്താണ് തെറ്റ്... 😌...
പെട്ടന്ന് പുറത്തു പിള്ളേരുടെ ശബ്ദം കേട്ടപ്പോഴാണ് ആറു മണിയായി എന്നൊരു ബോധം അവന് വന്നത്....
"ഇന്ന് ക്ലാസ്സില്ലെടാ.... ടീച്ചർക്ക് തലവേദനയാണെന്ന്...."
അവൻ പിള്ളേരെ തിരികെ പറഞ്ഞ് വിട്ട് മേലേക്കുള്ള സ്റ്റെപ് കയറി...
സാന്ദ്ര അപ്പോൾ കുളി കഴിഞ്ഞ് തലയും തോർത്തി റൂമിലേക്ക് വരികയായിരുന്നു....
റൂമിൽ സണ്ണിയെ കണ്ടതും അവളൊന്ന് ഞെട്ടി....
"പേടിക്കണ്ടാ.... ഞാൻ വന്നപ്പോ നീ കുളിക്കുവാരുന്നു.... അതാ പിന്നെ വിളിക്കാതെ അകത്ത് കയറിയത്... "
സണ്ണി പറഞ്ഞു.
"പിള്ളേര് വന്നില്ലേ? ആറു മണി കഴിഞ്ഞല്ലോ.... "
സാന്ദ്ര സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു....
"അവരോട് ഇന്ന് ക്ലാസ്സില്ലെന്ന് പറഞ്ഞു ഞാൻ...."
സണ്ണി അവളുടെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.....
"അ.. അതെന്താ അങ്ങനെ പറഞ്ഞേ....."
അവളുടെ നാക്ക് വരണ്ടു....
"നിനക്കറിയില്ലേ?"
സണ്ണി അവളുടെ അടുത്തേക്ക് അടി വെച്ചു കൊണ്ട് ചോദിച്ചു.....
സാന്ദ്ര അനങ്ങാനാവാതെ നിന്നു....
"എനിക്ക് നിന്നോട് physical attraction ഇല്ലാ എന്ന് ഞാൻ എപ്പഴാ പറഞ്ഞേ?"
അവളുടെ അടുത്തെത്തി നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ കടത്തി ആ പേടമാൻ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടായിരുന്നു അവന്റെ ചോദ്യം....
"അങ്ങനെ പറഞ്ഞില്ലാ...."
സാന്ദ്രക്ക് അവനിൽ നിന്നും വിട്ടു മാറാനോ അവനെ തടയാനോ സാധിച്ചില്ല....
"മ്മ്.... പിന്നെ? പിന്നെന്താ അങ്ങനെ പറഞ്ഞെ?"
💬 Comments
View all comments