Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]
തരക്കേടില്ല...... ഏറെക്കുറെ എന്റെ type ആണ്..."
"മ്മ്മ്...."
സാന്ദ്രയുടെ ചുണ്ടുകൾ വിറച്ചു...... ആ പോയ സ്ത്രീയുടെ നാലിലൊന്നു സൗന്ദര്യമില്ല തനിക്ക്..... അവൾ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി....
"ഏഹ്ഹ്.. പോയോ? ഇതെന്തോന്ന്?"
സണ്ണി അവളുടെ പിറകേ ചെന്നു.
"അയെന്നാ നീ അങ്ങനെ ചോദിച്ചേ?"
"ഹേയ് ഒന്നുല്ല...."
"ഹാ പറഞ്ഞിട്ട് പോ സാറാമ്മേ..."
അവൻ സാന്ദ്രയുടെ മുന്നിൽ ഒരു കസേരയിട്ട് ഇരുന്നു....
"അല്ലാ... അന്ന് എന്നോട് പറഞ്ഞില്ലേ.... അതെന്നോട് physical attraction ഇല്ലാത്തത് കൊണ്ടാണോ?"
"എന്തു പറഞ്ഞത്? എപ്പോ പറഞ്ഞത്?"
"ഹോ.... ഒന്നുല്ല...."
അവൾ ഒറ്റ വലിക്ക് ചായ മൊത്തം കുടിച്ചു മുറ്റത്തേക്കിറങ്ങി...
"ദേ പറഞ്ഞിട്ട് പോയില്ലെങ്കിൽ നാളത്തെ ചായയിൽ ഞാൻ വിം കലക്കി വെക്കും. പറഞ്ഞേക്കാം... "
സണ്ണി കസേരയിൽ ഇരുന്നു കൊണ്ടു തന്നെ അവളെ warn ചെയ്തു.
"അന്ന് പറഞ്ഞില്ലേ സണ്ണിച്ചൻ പറക്കുന്നു, പരാഗണം ടൈപ് ആണെന്ന്.... എന്നിട്ട് പറഞ്ഞില്ലേ വേണേൽ പരാഗണത്തിൽ നിന്ന് എന്നെ ഒഴിവാക്കാം എന്ന്...... അത് ഞാൻ ഇയാളുടെ type അല്ലാത്തോണ്ട് ആണോന്ന് എനിക്കിപ്പോ ഒരു സംശയം. അത്ര തന്നെ.... "
സാന്ദ്ര അവന്റെ മുഖത്തു നോക്കാതെ അങ്ങും ഇങ്ങും നോക്കി നിന്നു പറഞ്ഞ് തീർത്ത് ഓടി മുറ്റത്തിറങ്ങി മുകളിലേക്ക് കയറിപ്പോയി.... പോകുന്ന പോക്കിന് അവൾ തലക്കിട്ട് നാലഞ്ച് വട്ടം അടിച്ചു.... എന്തിന്റെ കേടായിരുന്നു തനിക്ക്....!!!
സണ്ണി കണ്ണും മിഴിച്ചു കസേരയിൽ തന്നെയിരുന്നു പോയി... എന്തൊക്കെയാണീപ്പെണ്ണ് ആലോചിച്ചു കൂട്ടുന്നത്!!! അവളോട് physical interest ഇല്ലെന്നൊക്കെ.....😂
സത്യത്തിൽ സണ്ണിക്ക് സാന്ദ്രയെ പോലെ കയ്യിലൊതുങ്ങുന്ന പെണ്ണുങ്ങളെ വലിയ ഇഷ്ടമാണ്...... മൂടും മുലയും ഒരുപാടൊന്നും വേണമെന്നില്ല,
💬 Comments
View all comments