0%

Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 30.7K

ചിരിയോടെ സണ്ണിക്കൊരു നോട്ടമെറിഞ്ഞു. എന്നാൽ അവന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു....

"അതെടുക്ക് ചാന്ദൂ..."

സുറുമിയുടെ ശബ്ദം കേട്ടാണ് സണ്ണി മുഖം തിരിച്ചത്...

"എന്തോന്ന്??? ചാന്തും സിമെന്റും ഒന്നുമല്ല... സാന്ദ്ര. "

സണ്ണി സുറുമിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

"ഏയ്യ്.. എന്നെ എല്ലാരും ചാന്ദൂന്നാ വിളിക്ക്യാ..."

സാന്ദ്ര ഇടയിൽ കയറിപ്പറഞ്ഞു.

"ഓഹോ.. എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ...."

സണ്ണിക്കൊരല്പം കുശുമ്പ് തോന്നി.

രാത്രി ഒരുപാടു വൈകുന്നതിനു മുന്നേ തന്നെ അവർ വീട്ടിൽ തിരിച്ചെത്തി. സണ്ണി അവൾക്ക് good night പറഞ്ഞു മുകളിലേക്ക് കയറിപ്പോയി.

വീണ്ടും ദിവസങ്ങൾ കടന്നു പോയി... സാന്ദ്ര സണ്ണിയോട് കുറച്ച് കൂടുതൽ അടുത്തു. ഒരേ വീട്ടിൽ താമസിക്കുകയായിട്ടും മുതലെടുക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടും അവനൊരു വട്ടം പോലും മോശമായി പെരുമാറാത്തത് അവളുടെ വിശ്വാസം വർദ്ധിപ്പിച്ചു....

അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ നിന്നും വരുമ്പോൾ സാന്ദ്ര കാണുന്നത് സണ്ണിയുടെ പഴയ ഡേറ്റ് ദേഷ്യം പിടിച്ചു കാറിൽ കയറിപ്പോകുന്നതാണ്... അവൾ കുതിച്ചു പാഞ്ഞു പോകുന്ന പോക്കിൽ അത്ര സുഖകരമല്ലാത്തൊരു നോട്ടം സാന്ദ്രക്കും കൊടുത്തപ്പോൾ അവൾ അവനെ ചോദ്യ രൂപത്തിൽ നോക്കി.

"കാര്യാക്കണ്ട....... എന്നോടുള്ള ദേഷ്യം കൊണ്ടാകും..... "

"സണ്ണിച്ചനോട് എന്തിനാ ദേഷ്യം? നിങ്ങളെന്താ ചെയ്തേ?"

"ഞാൻ ഒന്നും ചെയ്തില്ല.... അത്‌ തന്നെ.... അന്ന് കണ്ടു പോന്നപ്പോ തന്നെ എന്റെ intention കൃത്യമായി പറഞ്ഞതാ... കളി വല്ലോം ആണേൽ നോക്കാം... സീരിയസ് പറ്റില്ലെന്ന്....... ഇതിപ്പോ എന്താന്ന് ആരു കണ്ടു!!"

അതു കേട്ടപ്പോഴാണ് സാന്ദ്രയുടെ ഉള്ളിൽ മറ്റൊരു ചോദ്യമുണർന്നത്....

"സണ്ണിച്ചന് അവരോട് physically interest ഉണ്ടായിരുന്നോ? "

അതു ചോദിക്കുമ്പോൾ അവളുടെ ഉള്ളു പൊള്ളുന്നുണ്ടായിരുന്നു.

"ആ

💬 Comments

View all comments