0%

Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 30.5K

ദേഹവും തലകുനിച്ചുള്ള നടപ്പും കണ്ടാൽ ആർക്കും തന്നോടൊന്നും തോന്നില്ല എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്.... സാന്ദ്ര ചുണ്ടുകളമർത്തി വിഷമത്തോടെ ചിരിച്ചു....

അതു കണ്ടതും സരിത അവൾക്കിട്ടൊരു നുള്ള് കൊടുത്തു വിഷയം മാറ്റി.

അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അബ്ദുവും അവന്റെ ഭാര്യയും ഉമ്മറത്തിരിപ്പുണ്ടായിരുന്നു. സാന്ദ്ര അബ്ദുവിനെ കണ്ടിട്ടുണ്ടെങ്കിലും ഭാര്യയെ ആദ്യമായി കാണുകയാണ്. അവളൊരു ചമ്മിയ ചിരിയോടെ രണ്ടാൾക്കും ഹായ് പറഞ്ഞു.

"വേഗം ഒരുങ്ങി വന്നാൽ നമുക്കൊരു ഡിന്നറിനു പോകാം.. "

അവൾക്ക്‌ ചായ കൊടുക്കുന്നതിനിടക്ക് സണ്ണി പറഞ്ഞു. അങ്ങനെ ഗ്രൂപ്പായുള്ള കറങ്ങലൊന്നും അത്ര comfortable അല്ല സാന്ദ്രക്ക്. എന്നിട്ടും സണ്ണി പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി.

"ദേ കുളിക്കാനൊന്നും നിക്കണ്ട... "

തുള്ളിച്ചാടി സ്റ്റെപ് കയറിപ്പോകുന്ന സാന്ദ്രയെ നോക്കി സണ്ണി വിളിച്ചു പറഞ്ഞു.

"കുളിക്കാൻ കേറിയാ ഒരു മണിക്കൂറാ...."

അവന്റെ പിറുപിറുക്കൽ കേട്ട് രണ്ടാളും ചിരിച്ചു.

"എല്ലാം ശ്രദ്ധിക്കുന്നുണ്ട് സണ്ണി... 😂😂..."

സുറുമി അവനെ കളിയാക്കി.

"ഡി ഡീ... വേണ്ടാ... നിന്റെ ഇത്താത്തയെ വെച്ച് കളിയാക്കുന്ന പോലല്ല ഇത്...."

അവരോരോന്നു പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ സാന്ദ്ര കുളിച്ചൊരുങ്ങി വന്നു. അവളുടെ കടും നീല ചുരിദാർ കണ്ടപ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ കണ്ണുകൾ വിടർന്നു... അവളൊരു കോംപ്ലിമെന്റ് അർഹിക്കുന്നുണ്ട് എന്നു തോന്നിയെങ്കിലും സുറുമിയുടെ നാക്ക് പേടിച്ച് അവനൊന്നും പറഞ്ഞില്ല.

സുറുമിയും സാന്ദ്രയും പെട്ടന്ന് കൂട്ടായി... രണ്ടാളും പറയുന്ന തമാശകൾ കേട്ട് കിറുങ്ങി ഇരിക്കുകയായിരുന്നു രണ്ടാണുങ്ങളും.

"ഒന്ന് മെല്ലെ പറയെടി.....നമ്മള് കൂടൊണ്ടായിട്ട് തന്നെ ഇങ്ങനെ... ഇല്ലാരുന്നെങ്കി ഇവളുമാര് ഈ ഹോട്ടൽ പൊളിച്ചേനെ...."

അബ്ദു സുറുമിയുടെ തലക്ക് ഒരു കൊട്ട് കൊടുത്തു. സാന്ദ്ര

💬 Comments

View all comments