Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]
രണ്ടു പെണ്ണുങ്ങളെയൊക്കെ ഇതിനു മുന്നേ പണ്ണിയിട്ടുണ്ട്.... അവർക്കൊക്കെ ഇത് ok ആയിരുന്നല്ലോ.... ഇവൾക്കെന്താണ്?
ചിലപ്പോൾ ഇത്രയും പ്രായമുള്ള തന്റെ കൂടെ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടായിരിക്കും....
സണ്ണിക്ക് നല്ല വിഷമം തോന്നി....
രണ്ടാളും അന്ന് അത്താഴം കഴിക്കാതെ തന്നെ കിടന്നു....
അടുത്ത ദിവസവും അവരൊന്നും മിണ്ടിയില്ല.... എന്താണ് മിണ്ടേണ്ടതെന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു....
സ്നേഹത്തോടെയല്ലാതെ തന്റെ ശരീരത്തിൽ തൊടുമ്പോൾ ഉപയോഗിക്കപ്പെട്ടു എന്നൊരു തോന്നലാണ് തനിക്ക് വരുന്നത് എന്ന് എങ്ങനെ സണ്ണിയെ പറഞ്ഞ് മനസിലാക്കാനാണ്?
സത്യത്തിൽ സണ്ണിക്കവളോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല.... അതു മാത്രമല്ല, മുടിഞ്ഞ പ്രേമവുമാണ്. പക്ഷേ, ഏതു വിധേനയും അതു മറക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.
തന്റെ ജീവിതം പല അപകർഷതകളാൽ മൂടപ്പെട്ടതാണ്. സാന്ദ്രക്ക് ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുണ്ട്...തന്റെ കൂടെ കൂടിയാൽ അവൾ രക്ഷപ്പെടില്ല.... കഷ്ടപ്പെടും.
ഈ ഭയം ഉള്ളിലുള്ളത് കാരണം തന്നെയാണ് അന്നവളെ അറിഞ്ഞൊന്നു പണ്ണാൻ പറ്റാതെ ഇരുന്നത്. അവളുടെ നനുത്ത ചുണ്ടുകളെയും ഓമനമുഖത്തെയും ചുംബിച്ച് ചുവപ്പിക്കാനുള്ള ത്വര വളരേ കഷ്ടപ്പെട്ടാണ് അടക്കിയത്. അവളുടെ കാതോട് ചേർന്ന് ചെല്ലപ്പേരുകൾ വിളിച്ച് കൊഞ്ചിക്കാനുള്ള മോഹം അടക്കി വെക്കാനാണ് താൻ വായയടക്കി ഇരുന്നത്.....
ഇതൊന്നും സാന്ദ്ര അറിയണ്ട. അറിഞ്ഞാൽ അവൾ തന്നോട് വല്ലാതെ അടുക്കും. അടുത്താൽ അകറ്റി നിർത്താനുള്ള കെൽപ് തനിക്കുമില്ല.... ഒടുവിൽ അവൾ വേദനിക്കും.... വേണ്ട... ഇതു പോലങ്ങു തീരട്ടെ....
സണ്ണി തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം മറിയാമ്മച്ചിയുടെ call വരുന്നത്... പതിവ് വിശേഷം ചോദിക്കലിന് ശേഷം അമ്മച്ചി കാര്യത്തിലേക്ക് കടന്നു.
"കൊച്ചേ, അവന് എൽസ ഒരു ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ആ കൊച്ചിനെ ഒന്ന് പോയി കാണാൻ പറ.
💬 Comments
View all comments