Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]
അവളാണേൽ ഖത്തറിൽ നേഴ്സ് ആണ്. അവനും അവടെ പോയി വല്ല ജോലീം നോക്കാവല്ലോ. എത്ര നാളായി നാട്ടിലിങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു...! മാത്രോമല്ല, മോളും വീട്ടിൽ ഉള്ളോണ്ട് എല്ലാരും വല്ലോം തെറ്റിദ്ധരിക്കും... അതോണ്ട് മോള് തന്നൊന്ന് പറ.... ആ കൊച്ചിപ്പോ നാട്ടിലൊണ്ട്. "
സാന്ദ്ര ഒരു നെടുവീർപ്പോടെ call വെച്ചു. മനസ്സിനുള്ളിൽ എന്തോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലൊരു കുലുക്കം.... ഓർമ വെച്ച കാലം തൊട്ട് തന്നെ പിന്തുടരുന്ന അനാഥത്വം വീണ്ടും വന്നത് പോലെ...
'ഒന്നും ഉണ്ടായില്ലല്ലോ ചാന്ദൂ.... നിനക്കൊരു മോഹം തോന്നി... അത്രയല്ലേ ഉള്ളു... ഇവരൊക്കെ വെല്ല്യ വീട്ടുകാരാ.... Paying guest ആയി താമസിപ്പിക്കുന്നത് പോലെയല്ല മോന്റെ ബെഡ്‌റൂമിൽ കയറ്റി താമസിപ്പിക്കുന്നത്. അവരതിന് അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിൽ നിന്ന് പെണ്ണുങ്ങളെ നോക്കും. Quite natural... നീയിങ്ങനെ നിന്നു മോങ്ങാതെ....'
അവൾ അവളോട് തന്നെ പറഞ്ഞു.
അവളെ ഏറ്റവും വിഷമിപ്പിച്ചത് മറിയാമ്മച്ചി അവസാനം പറഞ്ഞ കാര്യമായിരുന്നു. താനിവിടെ നിൽക്കുന്നത് അങ്ങേർക്ക് വരുന്ന ആലോചനകൾ മുടങ്ങാൻ കാരണമാകും എന്ന്.... അതിനി വേണ്ട. വേറെ എവിടേലും താമസം നോക്കണം. വെല്ല്യ തറവാട്ടുകാരുടെ അന്തസ്സ് ഈ പാവം പിടിച്ച സാന്ദ്ര കാരണം പോകണ്ട......
അടുത്ത ദിവസം രാവിലേ തന്നെ അവൾ അമ്മച്ചി പറഞ്ഞ കാര്യം സണ്ണിയെ അറിയിച്ചു.
"ഏതോ ഒരു നഴ്സിന്റെ കാര്യം പറഞ്ഞു അമ്മച്ചി. അവരെ ഒന്ന് പോയി കാണണം. നടക്കുവാണെങ്കി നടക്കട്ടെ... "
സണ്ണി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.... അവളെ നോക്കാനുള്ള ത്രാണിയും അവനുണ്ടായില്ല.. ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിൽ നല്ല വിഷമമുണ്ടെന്നു സണ്ണിക്കറിയാമായിരുന്നു.
"അടുത്ത ഞാൻ വേറെ
💬 Comments
View all comments