Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]
എവിടേലും സ്റ്റേ നോക്കുവാ... രണ്ടു ദിവസം കഴിഞ്ഞാ സമ്മർ വെക്കേഷനല്ലേ... അതു വരെ ഞാൻ സരിതേടെ കൂടെ പോയി നിക്കുവാ... അത് കഴിഞ്ഞു വല്ല ഹോസ്റ്റലിലേക്കും മാറും."
അതു കേട്ടതോടെയാണ് സണ്ണിക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നൊരു അനുഭവമുണ്ടായത്.
"താനിവിടെ നിക്കുന്നതിനെന്നാ?"
അവൻ വിവശനായി ചോദിച്ചു.
"ഞാനിവിടെ നിന്നാൽ മോന് വരുന്ന ആലോചനകളൊക്കെ മുടങ്ങും എന്നൊരു പേടിയുണ്ട് അമ്മച്ചിക്ക്. പുള്ളിക്കാരി അതു പറയാതെ പറഞ്ഞു. അങ്ങനൊരു ആവലാതി വേണ്ട... "
സണ്ണി നിശബ്ദനായി അവളെ നോക്കി നിന്നു.... എനിക്ക് ഒരു നഴ്സിനെയും വേണ്ട... നിന്നെ മതി എന്നു തുറന്നു പറയാൻ അവന്റെ മനസ്സ് വെമ്പി. പക്ഷേ, അതു പറഞ്ഞാലുള്ള കടമ്പകളോർത്തപ്പോൾ അവൻ അറിയാതെ വായടച്ചു....
സാന്ദ്ര തിരികെ അടുക്കളയിലേക്ക് തന്നെ പോയി. അവൾക്കൊന്നു കരയാനാണ് തോന്നിയത്. ആ നഴ്സിനെ കാണാൻ പോണില്ലെന്നും എനിക്ക് നിന്നെ മതിയെന്നുമൊക്കെ സണ്ണി പറയുമെന്ന് അവൾ വൃഥാ സ്വപ്നം കണ്ടിരുന്നു. നീയെങ്ങും പോണ്ട എന്നും പറഞ്ഞു തന്നെ തടഞ്ഞു നിർത്തുമെന്ന് വെറുതേ കിനാവ് കണ്ടു. അവൾ ആരും കാണാതെ കണ്ണുകൾ തുടച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
സരിത വാതിൽ തുറന്നതും സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു...... എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി അവൾ.
"പോട്ടെ... സാരല്ല... ഞാൻ പറഞ്ഞതല്ലേ അയാൾടെ അടുത്ത് emotionally invest ചെയ്യരുതെന്ന്.... പറ്റിയത് പറ്റി..... നീ അകത്തേക്ക് വാ...."
കുറച്ചു സമയം കഴിഞ്ഞപ്പോൾ സരിത മെല്ലെ പറഞ്ഞു....
"എന്നാലും എന്നെ എന്താഡീ ആർക്കും വേണ്ടാത്തത് 🥺🥺🥺..... അയാൾക്ക് ചെലപ്പോ നല്ല സുന്ദരിപ്പെണ്ണിനെ ആകും വേണ്ടത് ല്ലേ 😭😭..."
സാന്ദ്ര അകത്തേക്ക് നടക്കുന്നതിനിടയിലും
💬 Comments
View all comments