0%

Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 37.2K

അവളുടെ തോളിൽ ചാരിക്കിടന്നു കരഞ്ഞു.

"അതിന് നീയെന്നാ സുന്ദരിയല്ലേ? ആ കെഴങ്ങന്റെ കൂടെയെന്റെ കൊച്ചിനെ നിർത്തിയാൽ അച്ഛനും മോളും പോലിരിക്കും... പിന്നാ... നീയിങ്ങു വന്നേ..."

സരിത അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

നാളെ രാവിലെ സാന്ദ്രക്ക് നാട്ടിൽ പോകണം.... അതിന് മുന്നേ അവളുടെ മൂഡ്‌ ഒന്ന് ശരിയാക്കണം. അതിന് വേണ്ടിത്തന്നെയാണ് രാഹുലിനെ നേരത്തേ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.

"രാഹുലിന്റെ കുപ്പി വല്ലതും ഉണ്ടോ ഇവിടെ? "

കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് സാന്ദ്ര ചോദിക്കുന്നത് കേട്ടപ്പോൾ സരിതയുടെ ഉള്ളൊന്നു കത്തി...

"കുപ്പിയൊക്കെ ഉണ്ട്.... But ഞാൻ കുടി നിർത്തിയെടി...."

"ഹാ....... സാരല്ല......ഞാനിന്ന് തുടങ്ങുവാ..."

സാന്ദ്ര മൂക്ക് ചീറ്റി....

..

...

....

.....

"ആണുങ്ങൾ അങ്ങനാടി... നീയവനെ പറ്റി പറയുമ്പഴേ എനിക്കാറായാരുന്നു ആ എപ്പരാച്ചി ഇതു ചെയ്യുമെന്ന്.... "

സരിത കൗച്ചിൽ തളർന്നു കിടന്നു കൊണ്ട് പറഞ്ഞു. അവളുടെ കയ്യിലിരുന്ന ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന രണ്ടു തുള്ളി മദ്യം കാർപ്പറ്റിലേക്ക് വീണു.

അതു ചെന്നു വീണത് നിലത്തു മലർന്നു കിടന്നു കരയുകയായിരുന്ന സാന്ദ്രയുടെ മുഖത്തേക്കാണ്....

"എന്നാലും സരൂ 😭😭😭😭😭.... ഞാനവനെ എന്തു മാത്രം സ്നേഹിച്ചു. അവനൊരു പിണ്ണാക്കും മനസ്സിലായില്ലല്ലോഡി.... 😭😭😭"

അവളുടെ വാക്കുകളും മദ്യത്താൽ വഴുതുന്നുണ്ടായിരുന്നു.

"ഹാ.... അതാണ് ആണ്.... അവന് വേണ്ടത് attention.... അത്‌ ഏത് കോത്താഴത്തൂന്ന് കിട്ടിയാലും അവൻ ഹാപ്പി ആണെടി.... ഇന്നലെ നിന്റെ attention, ഇന്ന് ആ നഴ്സിന്റെ attention.... അവനതു മതിയെടി.... ആ ഉണ്ണാക്കനെ ഓർത്തു കരയാതെ നീ കെടന്നൊറങ്ങു ചക്കരേ...."

"എന്നാലും എനിക്ക് വേണ്ടത് പോലെ എന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ഒരു

💬 Comments

View all comments