0%

Chapter Title : അപ്രതീക്ഷിത വിരഹം [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 37.9K

പട്ടി പോലും....... ഒരു പട്ടിക്കുഞ്ഞു പോലും....... ഇല്ലല്ലോടി..... 😭😭😭😭"

"നിനക്ക് ഞാനില്ലേ കരളേ.... പിന്നെന്തിനാ വേറൊരു പട്ടി...... നീ ഒറങ്ങു മുത്തേ...."

സരിത അവളെ വലിച്ചു കൗച്ചിലേക്കിടാൻ നോക്കിയെങ്കിലും നടന്നില്ല....

"ആ എന്നാ നിലത്തു കെടക്ക്... ഞാൻ രാവിലേ ക്ലീൻ ചെയ്തതാ....."

ഏറെ നേരത്തേ പരിതാപം പറച്ചിലിന് ശേഷം രണ്ടാളും ഉറക്കത്തിലേക്ക് വീണു...

.

.

.

.

.

.

"അപ്പോ... രണ്ടു മാസം കഴിഞ്ഞ് കാണാം.... 😊😊😊"

സാന്ദ്ര ചിരിച്ചു കൊണ്ട് സരിതയെ നോക്കി. ആ ചിരിക്കിടയിലും അവളുടെ കണ്ണുകൾ കലങ്ങുന്നത് സരിതക്ക് കാണാമായിരുന്നു...

"വീട്ടിൽ പോയാലും പഴേ പോലെ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കരുത് കേട്ടോ... ലൈസൻസ് എടുത്തില്ലേ... ഇനി കാറൊക്കെ എടുത്ത് ഇടക്ക് കറങ്ങാനൊക്കെ പോകണം.... കസിൻസ് നെ ഒക്കെ വിളിക്ക്...."

സാന്ദ്ര ചിരിയോടെ തലയാട്ടി. സരിതയും വിഷമത്തോടെ ചിരിച്ചു. അവൾക്കങ്ങനെ ട്രിപ്പ്‌ പോകാനോ സ്ലീപ്‌ ഓവർ ചെയ്യാനോ ഒന്നും ആരുമില്ല എന്ന് സരിതക്ക് തന്നെയറിയാം....

സരിതയുടെ വീട്ടിൽ നിന്നും ഓട്ടോയിലാണ് അവൾ ബസ് സ്റ്റാൻഡിൽ എത്തിയത്. പോകുന്ന വഴിക്കും ബസ് സ്റ്റാൻഡിലും ബസ് പോകുന്ന വഴിക്കുമെല്ലാം അവളുടെ കണ്ണുകൾ സണ്ണിയെ തിരയുന്നുണ്ടായിരുന്നു. വരില്ലെന്നറിയാം.... എങ്കിലും...

ബസ് ടൗൺ വിട്ടു പോകുംതോറും അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു സാന്ദ്രക്ക്‌..... അവൾക്ക്‌ അവളെ തന്നെ പിടിച്ചു നിർത്താനായില്ല..... അവൾ ആലംബമില്ലാതെ ഇരുന്നു കരഞ്ഞു.... അടുത്തിരുന്ന ആന്റി കാര്യമെന്തെന്നറിയാതെ ഭയന്നു... പിന്നെ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു........ ബസ് നാട്ടിലെത്തുന്നത് വരെ അവളുടെ കണ്ണുനീർ തോർന്നില്ല.........

(തുടരും.)

💬 Comments

View all comments