Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
അവന്... പക്ഷേ കുറച്ചു കാലം കൊണ്ട് അവനിവിടെ ഉണ്ടാക്കിയ പുകിലെത്രയാന്നാ ... നാട്ടില് തല്ലും തരവഴിയുമായി നടന്നതാ . അവനില്ലാതെ ഈ നാട്ടില് ഒരു പരിപാടിയും നടക്കില്ല എന്ന പോലായിരുന്നു അവന് കാണിച്ചു കൂട്ടിയിരുന്നത് . ക്ലബ്ബിലെ പരിപാടികള്ക്ക് , പാര്ട്ടി പ്രവര്ത്തനത്തിന് , കൂട്ടുകാരുടെ വീടുകളിലെ കല്ല്യാണത്തലേന്ന് എല്ലാം അവനുണ്ടെങ്കില് ഒരു അലമ്പ് ഉറപ്പായിരുന്നു . കൂട്ടത്തിലെ അവന് പറഞ്ഞതിനപ്പുറം ആരും സംസാരിച്ചിരുന്നില്ല . തല്ലിന് തല്ല് , വെട്ടിനു വെട്ട് അങ്ങനെ അവനില്ലായിരുന്നെങ്കില് ഈ നാടിനെകുറിച്ച് ആരും അറിയാതെ പോയേനെ .... ഇന്നെന്ത് പ്രശ്നമുണ്ടാക്കാം എന്നു ചിന്തിച്ചാ അവന് രാവിലെ എഴുന്നേല്ക്കുന്നത് തന്നെ ... ''
ഇതാരാണപ്പാ എന്റെ കെട്ട്യോന് ഇങ്ങനെ വാതോരാതെ പുകഴ്ത്തുന്ന ഒരാള് .
'' എന്നിട്ടിപ്പൊ എവിടാ കക്ഷി ...?''
'' അതാണ് രസം ... അവനൊരു പ്രേമമുണ്ടായിരുന്നു ... ''
സ്വാഭാവികം ...
''ഒരു മുസ്ലീം പെണ്കുട്ടിയായിരുന്നു ...ഇവനവളെ ജീവനായിരുന്നു ... ചത്താലും അവളെ മാത്രേ കെട്ടൂ എന്നും പറഞ്ഞു നടന്നവനാ . ഒടുക്കം ഒരു ഗള്ഫു കാരന്റെ ആലോചന വന്നപ്പൊ അവളവനെ അങ്ങ് ഒഴിവാക്കി . ഇവന് കള്ളും കുടിച്ച് നട്ടപ്പാതിരക്ക് അവളുടെ വീട്ടില് കേറി ചെന്ന് ഉഗ്രന് വഴക്കായി ... തടയാന് ചെന്ന അവളുടെ അച്ഛനും ആങ്ങളക്കും അവന്റെ കയ്യില് നിന്ന് പൊതിരെ തല്ലു കിട്ടി .... ഒടുക്കം കേസായി... വധശ്രമത്തിന് ... നാട്ടിലാകെ നാറി നില്ക്കക്കള്ളി ഇല്ലാതായി . ഒടുക്കം അവന് നാടുവിട്ടു ... എനിക്കവന് ഇവിടെ തന്നെ നില്ക്കണം എന്നുണ്ടായിരുന്നു... പക്ഷേ കൂട്ടുകാരെല്ലാം
💬 Comments
View all comments