Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
ചേര്ന്ന് അവനെ പറഞ്ഞുവട്ടു ... അവനാരേം, ഒന്നിനേം പേടിയില്ലായിരുന്നു ... പിന്നീട് കേസും മാറാപ്പുമെല്ലാം ഒഴിഞ്ഞിട്ടും അവന് തിരിച്ചു വന്നില്ല ... വര്ഷങ്ങളോളം ഒരു വിവരവും ഉണ്ടാവില്ല . അങ്ങനെയിരിക്കുമ്പൊ ഇടക്കു വിളിക്കും ... പല സ്ഥലങ്ങളിലായി ജോലി ചെയ്ത് ഇന്ത്യ മുഴുവന് തെണ്ടി തിരിഞ്ഞു ... ഇന്ത്യയില് കാണാനൊരു സ്ഥലവും ബാക്കിയില്ലാതായപ്പൊ വിദേശ രാജ്യങ്ങളിലൂടെയായി കറക്കം ... പക്ഷേ ഒരിക്കല് പോലുമവന് ഇവിടേക്കു തിരിച്ചു വന്നില്ല . ''
പറയുമ്പോള് ചേട്ടന്റെ ഭാവം എനിക്കു വിവേചിച്ചറിയാന് കഴിഞ്ഞില്ല .
''അപ്പൊ പുള്ളിയുടെ അച്ഛനും അമ്മയുമൊക്കെ ...?''
''അവരൊക്കെ അവന്റെ വളരെ ചെറുപ്പത്തിലേ മരിച്ചു പോയതാ ... കടം കയറി ആത്മഹത്യ ചെയ്തു... നല്ല നിലയില് ജീവിച്ചവനാ ... ഇവിടെ ഒരു ഫിനാന്സ് സ്ഥാപനം ഉണ്ടായിരുന്നു അവന്റെ അച്ഛന് . ആരോ ഒറ്റിക്കൊടുത്ത് അത് പൊളിച്ചു... കൊള്ളപ്പലിശയായിരുന്നു എന്നാണ് കേട്ടത് ... അവരുടെ മരണ ശേഷം അവന് അമ്മാവന്റെ വീട്ടിലായിരുന്നു താമസമൊക്കെ ... ഒരധികപ്പറ്റായിട്ടാ വളര്ന്നേ ... എല്ലാവര്ക്കും അവനെക്കൊണ്ട് ബുദ്ധിമുട്ടായി തുടങ്ങി എന്ന് അവനു തന്നെ തോന്നിയപ്പൊ അവിടന്നിറങ്ങി . അവരൊന്ന് തിരിച്ചു വിളിച്ചതു പോലുമില്ല . അവിടേം ഇവിടേമായി കുറേ പണിയൊക്കെയെടുത്ത് അച്ഛനായി നഷ്ടപ്പെടുത്തിയ വീടും സ്ഥലവും അവന് തിരിച്ചു പിടിച്ചു . പഴയ വീട് പൊളിച്ച് പുതിയ വീട് വച്ചു . അതാണവന് ജീവിതത്തില് ചെയ്ത ആകെയൊരു നല്ല കാര്യം ... അവളെ വിളിച്ചിറക്കി കൊണ്ടുവന്ന് അവിടെ താമസിപ്പിക്കാനിരുന്നതാ ... അപ്പോഴാ കാര്യങ്ങളൊക്കെ തകിടം മറഞ്ഞത് ... ''
'' സംഭവമാണല്ലോ ....
💬 Comments
View all comments