Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
എന്താ കക്ഷീടെ പേര് ...?''
'' ശിവറാം ''
നല്ല പേര് ...
''എന്നിട്ടിപ്പോഴെന്തേ പുള്ളിക്കു തിരിച്ചു വരണംന്ന് തോന്നാന് ...?''
'' അലഞ്ഞു നടന്ന് മടുത്തു കാണും ...''
'' ഹം ... എന്നാ വരുന്നേ ...?''
''ഞായറാഴ്ച്ച ... അവന്റെ വീടും പരിസരവും ഒന്നു വൃത്തിയാക്കിക്കണം ...''
''ഉറ്റ സുഹൃത്തല്ലേ ... ആരേലും വിളിച്ച് ചെയ്യാന് പറ ... അതിന് ആ വീടിന്റെ താക്കോലൊക്കെ ആരുടെ കയ്യിലാ ...?''
'' അതൊക്കെ എന്റെ കയ്യില് തന്നെ ഉണ്ട് ...''
'' അപ്പൊ മനസാക്ഷി സൂക്ഷിപ്പു കാരന് മാത്രമല്ലല്ലേ ... സ്ഥാവര ജംഗമ വസ്ഥുക്കളെല്ലാം ഇവിടെ ഏല്പ്പിച്ചിട്ടാ പോയെ ല്ലേ ...?''
'' ഹം ''
ഇതിപ്പൊ ആരാ പുതിയൊരു കഥാപാത്രം എന്നു ചിന്തിച്ചില്ലേ നീ... നീ ചിന്തിക്കും എന്നെനിക്കറിയാം . ദാ ഒരു ബസ്സ് വരുന്നുണ്ട് . നമുക്കതില് കേറാം ലേ ...
ഇങ്ങു വാ ഇവിടെ ഇരിക്കാം . സീറ്റൊക്കെ കുറേ ഒഴിവുണ്ട് . ഞാനീ ടിക്കറ്റ് ഒന്നു കൊടുക്കട്ടെ .
കണ്ടക്ടറുടെ നോട്ടം കണ്ടോ നീ . അയാളുടെ കണ്ണ് എന്തായാലും എന്റെ മുഖത്തല്ല . ആദ്യമൊക്കെ ഇങ്ങനെയുള്ള നോട്ടം എനിക്ക് ഭയങ്കര അരോചകമായിരുന്നു . ഇപ്പൊ ഞാന് അതെല്ലാം ആസ്വദിക്കാറുണ്ട് കേട്ടോ ... അത് മാത്രമല്ല ഇത്തിരി തവിടും പിണ്ണാക്കുമൊക്കെ ഇട്ടുകൊടുക്കാറുമുണ്ട് . നിന്റെ ഈ ആക്കിയ ചിരി എനിക്കത്ര ദഹിക്കുന്നില്ല കേട്ടോ ...
ആ അത് വിട് അപ്പൊ എവിടാ പറഞ്ഞു നിര്ത്തിയേ ?
ശിവറാം അല്ലേ ..?
💬 Comments
View all comments