Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
അങ്ങനെ ആ ദിവസം വന്നു ... ഏത് ? ഞായറാഴ്ച്ച . എന്റെ കെട്ട്യോന് പറഞ്ഞേല്പ്പിച്ചിട്ടാ പോയെ . ശിവറാം ഇവിടെ നിന്നാണ് ഫുഡ് കഴിക്ക്യാ .. എന്തേലും സ്പെഷ്യല് ഒക്കെ ഉണ്ടാക്കണം എന്ന്. കൂട്ടുകാരന് ഒരുപാട് കാലം കൂടി നാട്ടില് വരുന്നതല്ലേ ... കുറക്കണ്ട എന്നു ഞാനും കരുതി . നല്ല കുത്തരി ചോറും സാമ്പാറും പയറു തോരനും കടുകുമാങ്ങാ അച്ചാറും അവിയലും കാളനും ഓലനും കുറച്ചു പായസവും സഹിതം ചെറിയൊരു വള്ളുവനാടന് സദ്യ തന്നെ ഞാന് റെഡി ആക്കി . പുള്ളിക്കാരന് ഇടക്ക് വന്ന് ഇത്തിരി കരിമീന് വാങ്ങി തന്ന് തിരിച്ചു പോയി . അതും വറുത്തു വച്ചപ്പോഴേക്കും നടുവൊടിഞ്ഞു . പാചകമൊക്കെ ഇവിടെ വന്നാ ഞാന് പഠിച്ചത് . ചെവിയും കണ്ണും കുറച്ചു പുറകോട്ടായിരുന്നെങ്കിലും അസാധ്യ കൈപ്പുണ്ണ്യമായിരുന്നു എന്റെ അമ്മായിയമ്മക്ക് ... വന്നു കുറച്ചായപ്പോഴേക്കും ഒരു വിധം പാചകമൊക്കെ ഞാന് പഠിച്ചു . ഒരു തവണ വീട്ടില് ചെന്നപ്പൊ അമ്മ പറയുകയും ചെയ്തു . മലര്ന്നു വീണ പ്ലാവില ഒന്നു കമിഴ്ത്തിയിടാന് പറഞ്ഞാല് കേള്ക്കാത്ത പെണ്ണായിരുന്നു എന്ന് . ഈ മലര്ന്നു വീണ പ്ലാവില കമിഴ്ത്തിയിട്ടിട്ട് എന്തു കാട്ടാനാണാവോ ...
ഓ... നീ നോക്കി ദഹിപ്പിക്കണ്ട . നിര്ത്തി .. അറിയാതെ കാടുകയറിപ്പോയതാ ... അപ്പൊ പിന്നേം നമ്മളെവിടാ നിര്ത്തിയേ ?
അങ്ങനെ പാചകമൊക്കെ കഴിഞ്ഞ് ഞാന് കുളിക്കാന് കയറി . കുളി കഴിഞ്ഞ് എന്റെ അധികം ഉപയോഗിക്കാത്ത എന്നാല് പഴയ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസും എടുത്തിട്ടു . ചെറുതായി
💬 Comments
View all comments