Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
അതു പിന്നെ പറയാം... എന്നിട്ടും പിന്നേം എനിക്കു ചൂടിനോടാ കൊതി ... എന്താ കഥ ...
''നെക്സ്റ്റ്''
ആഹാ ... ഹോസ്പിറ്റലിലെ ടോക്കണ് കൗണ്ടറിന്റെ മുന്പില് നിന്നിട്ടാ സ്വപ്നം കാണല് . എന്റെയൊരു കാര്യം.
''പേര് ?''
ടോക്കണ് കൊടുക്കുന്നവളുടെ മയമില്ലാത്ത ശബ്ദം .
''ഗംഗ...''
''വയസ്...?''
''ഇരുത്തിയേഴ് ... ''
''ടോക്കണ് നമ്പര് 7 ... വിളിക്കുമ്പോള് ചെന്നോളൂ ''
അരോചകമായ അതേ ശബ്ദം വീണ്ടും . ഗവണ്മെന്റ് ഹോസ്പിറ്റലിലെ സിമന്‍റ് ബെഞ്ചില്‍ ഊഴവും കാത്തിരുന്നു .മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ് . എനിക്ക് തണുപ്പ് കൂടിവരുന്നുണ്ട് ട്ടോ ...
'' അമ്മൂ അച്ഛന്‍ അത് ഉറപ്പിക്കാണെന്നാ പറഞ്ഞേ ''
'' എനിക്കു വേണ്ട അമ്മേ ... അച്ഛനോടൊന്നു പറ ''
'' എനിക്ക് വയ്യ ചീത്ത കേള്‍ക്കാന്‍ ... അല്ലെങ്കിലും ആരെ കാത്തിരിക്ക്യാ നീയ് ... പഠിക്കാനോ കൊള്ളില്ല ... ഡിഗ്രി ഒന്നു കടന്നു കൂടാന്‍ കൊല്ലം രണ്ടായിലേ നോക്ക്ണൂ ? നടന്ന്വോ ...? ഒരു പെണ്ണ് വീട്ടില്‍ പുര നെറഞ്ഞ് നിന്നാ അച്ഛനും അമ്മക്കും സമാധാനണ്ടാവ്വോ ? ''
'' അതോണ്ട് ? ആര്‍ക്കേലും പിടിച്ചു കൊടുത്ത് ബാധ്യത തീര്‍ക്ക്വാ ലേ ? നിക്കാ കോന്തനേ ലേശം പിടിച്ചിട്ടില്ല ''
''അധികപ്രസംഗം പറഞ്ഞാ കിട്ടും എന്‍റെ കയ്യീന്ന് അസത്തേ ... എന്താ അവനൊരു കുഴപ്പം ? സ്വന്തമായി ഒരു വീടുണ്ട് , തരക്കേടില്ലാതെ കച്ചവടം നടക്കുന്ന ഒരു പലചരക്ക് കടയുണ്ട് ... കുടിയില്ല വലിയില്ല ... വീട്ടില്‍ ആണെങ്കി അമ്മ മാത്രേള്ളൂ ...
💬 Comments
View all comments