Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
തോന്നുന്ന ആ ക്രൂര സൗന്ദര്യത്തിനു മുന്പില് ഞാന് മൂക്കും കുത്തി വീണു എന്നതാണ് ശരി .
'' ഹലോ ...''
ഹോ എന്റെ പൊന്നേ ... ബിജു മേനോന്റെ ശബ്ദം .
''ഹലോ... ഇരിക്കൂ ... ''
ഞാനും തിരിച്ചു പറഞ്ഞു .'' നീ ഊണെടുത്തു വക്ക് ... ഇനി കഴിച്ചിട്ട് സംസാരിക്കാം ...''
കെട്ട്യോന്റെ ആജ്ഞ ...''ശരി ... അങ്ങോട്ടിരിക്കാം ട്ടോ ...''
ശിവറാമിനെ ഞാന് ഡൈനിങ് ടേബിളിലേക്ക് ക്ഷണിച്ചു .
അയാളുടെ പ്രവൃത്തികളില് ഒരു തരം മൂകഭാവം സ്ഫുരിക്കുന്നുണ്ടായിരുന്നു . സാവധാനമുള്ള ഉറച്ച കാല്വെപ്പുകള് അയാളുടെ ക്ഷമയേയും പക്വതയേയും എടുത്തു കാണിക്കുന്നുണ്ടായിരുന്നു .
''ഞാന് അമ്മയെ ഒന്നു കണ്ടുവരട്ടെ ...''
പറഞ്ഞിട്ടയാള് അമ്മയുടെ മുറി ലക്ഷ്യമാക്കി നീങ്ങി .
ഞാനും ചേട്ടനും അയാളെ അനുഗമിച്ചു .
'' അമ്മേ ഇതാരാ വന്നിരിക്കുന്നേ നോക്കിയേ ... ചെവി കുറച്ചു പതുക്കെയാ ... കണ്ണും കാണില്ല ... ന്നാലും നെന്നെ മനസിലാകാതിരിക്കാന് വഴിയില്ല ...''
ചേട്ടന്റെ പരിചയപ്പെടുത്തല് .
കിടക്കുകയായിരുന്ന അമ്മ മെല്ലെ എഴുന്നേറ്റിരുന്നു അയാളുടെ മുഖത്തേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി ...
'' ശിവന് ... ശിവനല്ലേ ...?''
അയാള് മെല്ലെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി ...
അമ്മയുടെ മുഖത്ത് ആദ്യം അദ്ഭുതവും പിന്നെ ദേഷ്യവും സങ്കടവും വാത്സല്ല്യവും ഒടുവില് ആ കണ്ണുകള് ഈറനണിയുന്നതും ഞാന് അത്യദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു .
''എവിടായിരുന്നു ന്റെ കുട്ടീ നീ ഇത്രനാളും ... ന്നാലും ഞങ്ങളെയൊക്കെ മറന്നൂലോ നീയ് ... ത്രേം നാളായിട്ടും അമ്മയെ ഒന്നു കാണണംന്ന് നെനക്ക് തോന്നിയില്ല്യല്ലോ
💬 Comments
View all comments