Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
...?''
അയാള് മെല്ലെ കട്ടിലില് ഇരുന്ന ശേഷം ചുളിവുകള് വീണ അമ്മയുടെ കരം കവര്ന്നു . ആ കൈകളില് ഉമ്മ വച്ച ശേഷം അയാളുടെ നെഞ്ചോട് ചേര്ത്തു...
''എന്റമ്മയേ ഞാന് മറക്ക്വോ ... ഈ ലോകത്ത് സ്നഹത്തോടെ എന്നെ ഊട്ടിയ ഒരേ ഒരാളല്ലേ... ''
''പിന്നെന്താ ഇത്രേം നാളും വരാഞ്ഞേ ....?''
'' വരണംന്ന് തോന്നീല്ല്യ ... ഈ നാട്ടില് എനിക്കു നല്ലതെന്നു പറയാനുള്ള ഓര്മ്മകള് ഈ വീട്ടില് മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ ... ഇപ്പോഴും അമ്മയിവിടെ ഉള്ളതോണ്ടാ തിരിച്ചു വന്നേ ...''
'' ഓഹോ അപ്പൊ ഞാന് പുറത്ത് അല്ലേടാ ....?''
എന്റെ ചേട്ടനാണ് ... അമ്മയെ മാത്രം പറഞ്ഞത് അങ്ങേര്ക്കത്ര രസിച്ച മട്ടില്ല . പക്ഷെ ശിവറാം അത് ശ്രദ്ധിച്ചതായി തോന്നിയില്ല ...
'' ഇനി നെന്നെ ഞാനെങ്ങും വിടില്ല്യ ... ന്റെ കുട്ടി ഇനി എവിടേം പോണ്ട ... ന്റെ കണ്ണടയുന്ന വരെ നിക്ക് നെന്നെ കാണണം ...''
''എത്ര നാള് പറ്റും എന്നറിയില്ല അമ്മേ ... അത് പോട്ടെ ... അമ്മ വാ... വന്നെനിക്ക് വിളമ്പിത്താ ... അതും കൊതിച്ചാ ഞാന് ഓടി വന്നേ ...''
'' ഇപ്പൊ വിളമ്പിത്തരാന് മാത്രേ എനിക്കു കഴിയൂ ... ഉണ്ടാക്കുന്നതൊക്കെ അവളാ ...''
''വിളമ്പിത്തന്നാല് മതി ... വാ ...''
അമ്മ മെല്ലെ എഴുന്നേറ്റ് അയാളുടെ കൂടെ ഡൈനിങ് ടേബിളിലേക്ക് വന്നു .
ഞാനും അമ്മയും കൂടി രണ്ടു പേര്ക്കും വിളമ്പിക്കൊടുത്തു കൊണ്ടിരുന്നു . അയാള് അമ്മയെ കൂടെ പിടിച്ചിരുത്തി . ഞാന് അമ്മക്കും കൂടെ
💬 Comments
View all comments