0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
കൈകളിലേക്കും മുഖം പൊത്തി പിടിച്ച് പൊട്ടി പൊട്ടി കരയുകയായിരുന്നു ആ പാവം . എനിക്കതു കണ്ടു സഹിക്കാനായില്ല . കാപ്പി കപ്പ് മേശപ്പുറത്തു വച്ച് ഓടിച്ചെന്ന് ഞാനാ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു എന്‍റെ മാറോടു ചേര്‍ത്തു . പെട്ടെന്ന് എന്തോ ഉള്‍പ്രേരണയാല്‍ ശിവേട്ടന്‍ എന്‍റെ വയറിലൂടെ കൈചുറ്റി എന്നെ കെട്ടിപ്പിടിച്ചു. കുറേ നേരത്തേക്ക് ഞങ്ങള്‍ രണ്ടു പേരും ഒന്നും സംസാരിച്ചില്ല . കണ്ണുനീരില്‍ എന്‍റെ മാറിടം കുതിര്‍ന്നു . കരയട്ടെ എന്നു ഞാനും കരുതി . വര്‍ഷങ്ങളായി ആ മനസ്സില്‍ മൂടി കിടക്കുന്നതെല്ലാം പെയ്തൊഴിഞ്ഞു പോകട്ടെ . സമൃദ്ധമായ ആ മുടിയിഴകളിലൂടെ എന്‍റെ കൈവിരലുകള്‍ ഊളിയിട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു . ഒരു കൊച്ചു കുഞ്ഞിനോടു തോന്നുന്ന വാത്സല്ല്യമാണ് എനിക്കപ്പോള്‍ തോന്നിയത് . മെല്ലെ മെല്ലെ തേങ്ങലുകള്‍ കുറഞ്ഞു വന്നു... സാവധാനം ആ ശ്വാസഗതിയും സാധാരണ നിലയിലേക്കു വന്നു . എന്നെ ചുറ്റിപ്പിടിച്ചിരുന്ന കാരാളഹസ്തങ്ങളുടെ ശക്തി അപ്പോഴും ക്ഷയിച്ചിട്ടുണ്ടായിരുന്നില്ല . എത്ര നേരം വേണമെങ്കിലും ആ കൈകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നിരിക്കാന്‍ എനിക്കൊരു മടിയും ഉണ്ടായിരുന്നില്ല. ആ മുടിയിഴകളില്‍ എന്‍റെ വിരലുകള്‍ അപ്പോഴും സഞ്ചരിച്ചു കൊണ്ടിരുന്നു , നിര്‍ലോഭം . പിന്നെയും കുറേ സമയം ഒന്നും മിണ്ടാതെ ഞങ്ങള്‍ അതേ പടി തുടര്‍ന്നു . ഒടുവില്‍ എല്ലാം ഒട്ടൊന്നു ശാന്തമായപ്പോള്‍ വീണ്ടും ആ മുഖം ഞാന്‍ കൈക്കുമ്പിളില്‍ കോരിയെടുത്തു . ''എന്തു പറ്റി എന്‍റെ ഏട്ടന് ...?'' അതു ചോദിക്കുമ്പോള്‍ എന്‍റെ ശബ്ദവും ഇടറിയിരുന്നു . ഞാനും കരയുകയായിരുന്നോ ...? ''എനിക്കാരുമില്ല അമ്മൂ....'' ദയനീയമായി എന്‍റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോള്‍

💬 Comments

View all comments