Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
ആരുമറിഞ്ഞില്ല . ഒരു പലചരക്ക് കടക്കാരന്റെ മകന് കയ്യെത്തിപ്പിടിക്കാവുന്നതായിരുന്നില്ല എന്റെ സൗഭാഗ്യങ്ങള് ...
എന്റെ സമ്പന്നത പക്ഷെ അവനില് ഇത്രയധികം വിഷവിത്തുകള് മുളക്കാന് ഇടവരുത്തും എന്ന് ആരുമറിഞ്ഞില്ല .
എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് എന്റെ ജീവിതത്തെ തകിടം മറിച്ച ആ സംഭവം ഉണ്ടാകുന്നത് . പല പല കാരണങ്ങള് പറഞ്ഞ് ഡെപ്പോസിറ്റ് ചെയ്ത പണം മുഴുവന് ഓരോരുത്തരായി വന്ന് വിത്ത്ഡ്രോ ചെയ്യാന് തുടങ്ങി . ഞങ്ങളുടെ ബാങ്ക് പൊളിഞ്ഞു എന്ന് ആരോ പറഞ്ഞ് പരത്തിയിരുന്നു . എന്നാല് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത പണം ഭൂരിഭാഗവും പല ബിസിനസ്സുകളിലായി ഇന്വെസ്റ്റ് ചെയ്തിരുന്ന അച്ഛന് പെട്ടെന്ന് അത്രയും പണം സ്വരൂപിക്കുവാന് കഴിഞ്ഞില്ല . അതോടെ ബാങ്ക് പൊളിഞ്ഞു എന്ന വാര്ത്ത കാട്ടു തീ പോലെ പടര്ന്നു .
ചെയ്തുകൊടുത്ത ഉപകാരങ്ങളെല്ലാം മറന്ന് നാട്ടുകാരെല്ലാവരും ചേര്ന്ന് ബാങ്ക് തല്ലിപ്പൊളിച്ചു . അച്ഛനെ തെറിവിളിച്ചും കല്ലെറിഞ്ഞും നാണം കെടുത്തി . പ്രീഡിഗ്രിക്ക് ഞാന് പഠിച്ചിരുന്ന കോളേജില് നിന്നും എനിക്കും നേരിടേണ്ടി വന്നു പരിഹാസങ്ങള് . അന്നത്തോടെ കോളേജില് പോയിട്ടുള്ള പഠനം ഞാനവസാനിപ്പിച്ചു . ഞങ്ങളുടെ വീടിനെപ്പോലും ചില നാറികള് വെറുതെ വിട്ടില്ല . നാണക്കേട് താങ്ങാനാവാതെ അച്ഛനും അമ്മയും ഒരു കുപ്പി വിഷത്തിന്റെ സഹായത്തോടെ ജീവിതമവസാനിപ്പിച്ചു . വീടും കാറും വസ്തുവകകളും എല്ലാം കടക്കാരു കൊണ്ടു പോയി . ഒറ്റദിവസം കൊണ്ട് ഞാന് ഒന്നുമില്ലാത്തവനായി . വലിയൊരു മലമുകളില് നിന്നും താഴത്തേക്ക് തള്ളിയിട്ടവന്റെ അവസ്ഥയായിരുന്നു എന്റേത് . എത്രയൊക്കെ ശ്രമിച്ചിട്ടും ആരാണിതിനു പിറകില് കളിച്ചതെന്ന് ആര്ക്കും മനസിലായില്ല . അച്ഛന് ശത്രുക്കളെന്നു പറയാന്
💬 Comments
View all comments