Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
ആരും തന്നെ ഉണ്ടായിരുന്നില്ല .
ഒടുവില് ഞാന് അമ്മാവന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു . ആശ്വസിപ്പിക്കാന് എന്ന വ്യാജേന ഇവന് അവിടെയുമെത്തി . എന്റെ തകര്ച്ച കണ്ട് ആസ്വദിക്കാനായിരുന്നു വന്നതെന്ന് ഞാന് പോലും അറിഞ്ഞില്ല . അമ്മാവനും വീട്ടുകാരും എന്നോട് വളരെ സ്നേഹമായിട്ടായിരുന്നു പെരുമാറിയത് . അവരുടെ മകനേപ്പോലെ തന്നെ . അത് ഇവനില് വീണ്ടും അസ്വസ്ഥത ഉണ്ടാക്കി .
അങ്ങനെ ആ വീട്ടില് നിന്നും വിലപിടിപ്പുള്ള പലതും മോഷണം പോവാന് തുടങ്ങി . ആഭരണങ്ങളായിരുന്നു മിക്കതും. ആദ്യമൊന്നും അവരെന്നെ സംശയിച്ചില്ല . സംഭവങ്ങള് ആവര്ത്തിച്ചു കൊണ്ടിരുന്നപ്പോള് സംശയങ്ങള് എനിക്കു നേരെയും നീണ്ടു തുടങ്ങി . ഒടുവില് അമ്മായിയുടെ പത്തു പവന്റെ ഒരു മാല എന്റെ പെട്ടിയില് നിന്നും കിട്ടിയതോടെ അവിടത്തെ എന്റെ ജീവിതം അവസാനിച്ചു .
പറമ്പിലെ പണിക്കാരെ വരെ സംശയിച്ചെങ്കിലും ഉറ്റ ചങ്ങാതിയെ മാത്രം ഞാന് സംശയിച്ചില്ല .
ആരോരുമില്ലാതായി പോയ എനിക്ക് അന്നു തുണയായത് സുധാകരന്റെ അമ്മയായിരുന്നു . അവരെന്നെ വീട്ടിലേക്ക് ഒപ്പം കൂട്ടി .
പക്ഷേ അതും അധികനാള് നീണ്ടു നിന്നില്ല. അപ്പോഴേക്കും മാലമോഷ്ടാവിന്റെ ഖ്യാതി നാടു മുഴുവന് പരന്നിരുന്നു. അതോടെ എന്നെ ആ വീട്ടില് താമസിപ്പിക്കുന്നതില് സുധാകരന്റെ അച്ഛനും എതിര്പ്പായി . അമ്മ കുറേ എനിക്കു വേണ്ടി വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല .
പത്തൊന്പതാം വയസില് ഞാന് തെരുവിലേക്കിറങ്ങി . പറ്റുന്ന പണിയൊക്കെ ചെയ്തു . രാവും പകലുമില്ലാതെ അധ്വാനിച്ചു . കടത്തിണ്ണകളില് കിടന്നുറങ്ങി. ഒരു പാരലല് കോളേജില് ഈവനിങ് ക്ലാസിനു ചേര്ന്ന ഞാന് ജോലിക്കിടയില് കിട്ടിയിരുന്ന ചെറിയ ഇടവേളകളില് ഇരുന്നു
💬 Comments
View all comments