Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
പഠിച്ചു . അങ്ങനെ പ്രീ ഡിഗ്രി പാസ്സ് ആയി . ഒരു ജോലിക്ക് ഒരു പാട് ശ്രമിച്ചെങ്കിലും കള്ളന്റെ മോനും കള്ളനായത് കൊണ്ട് എനിക്കൊരു ജോലി കിട്ടിയില്ല .
തളരാന് എനിക്കു മനസില്ലായിരുന്നു . ഒരു കോളേജില് ഞാന് ഡിഗ്രിക്കു ചേര്ന്നു . രാത്രി സമയങ്ങളില് ഹോട്ടലുകളില് പണിയെടുത്തു . ഡിഗ്രി രണ്ടാം വര്ഷം ഞാന് ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം തുടങ്ങി . കുറച്ചു വര്ക്കേഴ്സിനെ ഒക്കെ സംഘടിപ്പിച്ചു . പല പരിപാടികളും ഏറ്റെടുത്തു ഭംഗിയായി നടത്തി . പുതുമയുള്ള പരിപാടികള് അവതരിപ്പിച്ചു ടൗണിലെ നമ്പര് വണ് കമ്പനിയായി അതു വളര്ന്നു . സംഗതി നാട്ടില് നിന്നും ഒരുപാട് ദൂരെയായത് കൊണ്ട് നിന്റെ ഭര്ത്താവിന് എന്നെ ഒന്നും ചെയ്യാന് കഴിഞ്ഞില്ല . നഷ്ടപ്പെട്ടു പോയ ഞങ്ങളുടെ വീടും പുരയിടവും ഞാന് തിരിച്ചു വാങ്ങി . കൂട്ടത്തില് കുറച്ച് പലിശപ്പരിപാടിയും . പതിനഞ്ച് ശതമാനം പലിശനിരക്കില് മതിയായ രേഖകളോടെ ഞാന് പണം വായ്പ കൊടുത്തു തുടങ്ങി . നാട്ടിലെ ഒരു നാറികളോടും എനിക്കൊരു അലിവും തോന്നിയില്ല . കുത്തിനു പിടിച്ച് ഞാന് പണം തിരിച്ചു വാങ്ങി . അതിനു വേണ്ടി മാത്രം ഞാന് അത്യാവശ്യം മാര്ഷ്യല് ആര്ട്ട്സ് ഒക്കെ പഠിച്ചു. അപ്പോഴും നിന്റെ ഭര്ത്താവിനെ ഞാന് സഹായിച്ചു .പലിശയും മുതലും തിരിച്ചു വാങ്ങാതെ തന്നെ . ഒന്നല്ല പല തവണ. എന്റെ വീടു ഞാന് പുതുക്കി പണിഞ്ഞു . പുറമേ നിന്ന് നോക്കിയാല് കാണ്ടുപിടിക്കാന് കഴിയാത്ത ഒരു രഹസ്യ അറയുണ്ട് ഈ വീടിന് . ഒരു സ്ട്രോങ്
💬 Comments
View all comments