0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
. അമ്മ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കും . എട്ടു മണിയോടു കൂടി അമ്മക്ക് ഭക്ഷണം കൊടുത്തു . അമ്മ പോയി കിടന്നു . ഒരൊമ്പതേ പതിനഞ്ചോടു കൂടി ചേട്ടന്‍ വന്നു... നന്നായി കുടിച്ചിട്ടുണ്ട് ... ''ഇന്നെന്താ ഇത്രേം കുടിക്കാന്‍ ...?'' ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു ... ''ഞാന്‍ ശിവന്‍റെ വീട്ടിലൊന്നു കേറി ... അവന്‍ തന്നതാ ... നല്ല ഉഗ്രന്‍ സാധനം ...'' എട കള്ളാ ഞാനറിയാതെ മിലിട്ടറി കോട്ട പൊട്ടിച്ചല്ലേ ...? ഇനിയിപ്പൊ സ്ലീപ്പിങ് പില്‍സ് കൂടെ പൊടിച്ചിട്ടാല്‍ ...? എങ്ങാനും തട്ടിപ്പോക്വോ ? ആ പോകുന്നെങ്കില്‍ പോട്ട് ... ഉണ്ടായിട്ടിപ്പൊ എന്താ കാര്യം ... ''ചോറെടുത്തു വക്കട്ടെ ...?'' അവജ്ഞതയോടെ ഞാന്‍ ചോദിച്ചു . ശിവേട്ടനില്‍ നിന്നും കഥകളെല്ലാമറിഞ്ഞതിനു ശേഷം എനിക്കിയാളോട് വല്ലാത്ത വെറുപ്പും പുച്ഛവുമാണ് .. പുറത്തു കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും ചിലപ്പോഴെങ്കിലും അത് പുറത്തു വരാറുണ്ട് . '' ഹാ ...'' മൂളിയ ശേഷം അങ്ങേര് കൈ പോലും കഴുകാതെ ടേബിളിലേക്ക് ഇരുന്നു . ചോറും കറികളും വിളമ്പിക്കൊടുത്തു . കുടിക്കാനുള്ള വെള്ളത്തില്‍ രണ്ട് പില്‍സും പൊടിച്ചു ചേര്‍ത്തു . ഭക്ഷണം കഴിഞ്ഞ് ആ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ച് ഒന്നു പറയുകപോലും ചെയ്യാതെ അയാള്‍ മുകളിലെ റൂമിലേക്ക് പോയി ... എന്‍റെ മനസ് തുടികൊട്ടി തുടങ്ങി ...
ഹാളിലേയും പുറത്തേയും ലൈറ്റുകളെല്ലാം ഞാന്‍ അണച്ചു . അമ്മയുടെ റൂമില്‍ ചെന്ന് നോക്കി ... ഉറങ്ങിയതായി തോന്നിയില്ല ... ആ എന്തായാലും ഇനി എണീറ്റു വരില്ല ... ഞാന്‍ മെല്ലെ

💬 Comments

View all comments