Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
ജീവന്‍റെ തുടിപ്പ് എന്‍റെ ഉള്ളില്‍ രൂപപ്പെട്ടിരിക്കുന്നു . ശിവേട്ടനടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തിന്‍റെ വലതു കൈ ഞാനെന്‍റെ വയറിനോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞു ശിവേട്ടന്‍ ഒരച്ഛനാവാന്‍ പോകുന്നു എന്ന് . അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . മനസ്സ് നിറഞ്ഞ നന്ദിയോടെ ഞാനദ്ദേഹത്തെ ഉമ്മകള്‍ കൊണ്ട് മൂടി .
ഇനി ഒന്നു കൂടി മാത്രമാണ് ബാക്കി . ഇനി ഞാനാ വീട്ടിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു .
ശിവേട്ടന്‍ അയാളെ ഫോണില്‍ വിളിച്ചു വരാന്‍ പറഞ്ഞു . അയാള്‍ വീട്ടിലേക്ക് വന്നു ഹാളിലെ സോഫയിലിരുന്നു .
''എന്താ ശിവാ ...?''
''ഞാനിനി പറയാന്‍ പോകുന്ന കാര്യം നീ ക്ഷമയോടെ കേള്‍ക്കണം ...''
'' നീ കാര്യം പറ ....''
'' നിന്‍റെ ഭാര്യ ഗര്‍ഭിണിയാണ് ....''
''നിന്നോടാര് പറഞ്ഞു ...?''
കുറച്ചു നേരം ഒന്നും മിണ്ടിതിരുന്ന ശേഷം അയാള്‍ ചോദിച്ചു .
''അവള്‍ തന്നെ പറഞ്ഞു ... അതിന് കാരണക്കാരനായവനെയാണല്ലോ ആദ്യം അറിയിക്കേണ്ടത് ...''
തെറ്റു ചെയ്ത ഒരു ആളെപ്പോലെ ശിവേട്ടന്‍ പറഞ്ഞു ...
''എടാ പട്ടി ... നീയെന്നെ ചതിച്ചല്ലേടാ നായിന്‍റെ മോനെ ...''
അലറിക്കൊണ്ടയാള്‍ ചാടി എണീറ്റു . ശിവേട്ടന്‍ അതു പ്രതീക്ഷിച്ചിരുന്നു . ഒട്ടും പതറാതെ അയാളുടെ നെഞ്ച് നോക്കി തൊഴിച്ചു ... ഒരു അലര്‍ച്ചയോടെ അയാള്‍ സെറ്റിയിലേക്കു വീണു . ശിവേട്ടന്‍ അയാളെ ഒറ്റ കയ്യില്‍ തൂക്കിയെടുത്തു . മേജറിന്‍റെ ഒരു കൈക്കു പോലും അയാളില്ലായിരുന്നു... കഴുത്തില്‍ പിടിച്ച് ചുമരിലേക്ക് ചേര്‍ത്ത് വയറില്‍ കനത്ത നാലു പഞ്ച് കൊടുത്തു . വീണ്ടും സെറ്റിയിലേക്കിട്ടു . ചവിട്ടാനായി കാലുയര്‍ത്തിയതും ഞാനോടിവന്ന് പിടിച്ചു . വേണ്ട ശിവേട്ടാ ചത്തു പോവും . അടികൊണ്ട് അയാള്‍ ശക്തമായി ചുമച്ചു . ശിവേട്ടന്‍ പിന്തിരിഞ്ഞു . സിഗരറ്റ് പാക്കെറ്റെടുത്ത് ഒരെണ്ണം കത്തിച്ചു . ഡേവിഡ് ഓഫ് എരിഞ്ഞു തുടങ്ങി .
'' ഓ ... നീയിവിടെ ഉണ്ടായിരുന്നോടീ തവ്ടിശ്ശി ... ''
''മിണ്ടരുത് നാറീ ...അവളെ ഒരക്ഷരം പറഞ്ഞാല്‍ ഒറ്റ ചവിട്ടിന് തീരും നീ ...
💬 Comments
View all comments