Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
നീയെന്തു കരുതി..? ചതി നിനക്കു മാത്രം അറിയാവുന്നതാണെന്നോ ... എന്‍റെ വീട് കുളം തോണ്ടിയത് നീയല്ലേടാ ചെറ്റേ ...? ഞങ്ങളുടെ ബാങ്ക് പൊളിഞ്ഞെന്നു പറഞ്ഞ് പരത്തി പതിനാറാം വയസില്‍ എന്നെ നീ തെരുവിലിറക്കി ... എനിക്കാശ്രയം തന്നവരുടെ മുന്‍പില്‍ നീയെന്നെ കള്ളനാക്കി ... അത് നാടുമുഴുവന്‍ പറഞ്ഞു നടന്നു ... എല്ലാമറിഞ്ഞിട്ടും , അനാഥനായിരുന്ന എനിക്കൊരു ജീവിതം തരാന്‍ തുനിഞ്ഞ പെണ്ണിനേയും നീ എന്നില്‍ നിന്നകറ്റി ... ഇതെല്ലാം അറിഞ്ഞെന്ന ഒറ്റക്കാരണം കൊണ്ട് നീ എന്‍റെ അനിലിനെ പോലും വെറുതെ വിട്ടില്ലല്ലോടാ നായേ... കൊന്നുകളഞ്ഞില്ലേ നീ അവനെ ... ''
അത്രയും നേരം മിണ്ടാതിരുന്നു കേട്ട അയാളുടെ കണ്ണില്‍ ഒരു തരം ക്രൂര ഭാവം വിരിയുന്നത് ഞാന്‍ കണ്ടു .
'' അതും പോരാഞ്ഞ് ഒരു പാവം പെണ്ണിന്‍റെ ജീവിതം നശിപ്പിച്ച് നിന്‍റെ വീട്ടില്‍ തളച്ചിട്ട് നിന്‍റെ കഴിവു കേടു മറക്കാന്‍ നാടു മുഴുവന്‍ അവള്‍ മച്ചിയാണെന്ന് അപവാദം പറഞ്ഞ് നടന്നിട്ടിപ്പൊ ചതിച്ചത് ഞങ്ങള്‍ മാത്രം അല്ലേടാ നാറീ ... നിന്നെ കൊല്ലാന്‍ വന്ന എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് അവളാടാ ... അവളുടെ ഭിക്ഷയാടാ നായിന്‍റെ മോനെ നിന്‍റെ ഇനിയുള്ള ജീവിതം ... ''
അയാള്‍ പിന്നെയും കുറേ നേരം മിണ്ടാതിരുന്നു .
പിന്നെ പക മൂത്ത ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി .
''അതേടാ ... എല്ലാം ചെയ്തത് ഞാന്‍ തന്നെയാ ... നിന്‍റെ സൗഭാഗ്യങ്ങള്‍ ... നിന്‍റെ സൗഭാഗ്യങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്... എന്തു ചോദിച്ചാലും കിട്ടാത്ത എന്‍റെ ബാല്യം ... എന്നാല്‍ നീയോ ...? കോടീശ്വര പുത്രന്‍ ... ആദ്യം നിന്നോടെനിക്ക് അസൂയയായിരുന്നു ... പിന്നീടത് പകയായി ... എനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും നിനക്കും വേണ്ട എന്നത് എന്‍റെ വാശിയായിരുന്നു . ഒരിക്കലെങ്കിലും ഗതികിട്ടാതെ നീ അലയുന്നത് എനിക്കു കാണണമായിരുന്നു ... അതിനു വേണ്ടി ഞാന്‍ തന്നെയാടാ എല്ലാം ചെയ്തത് ...നിന്‍റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യാനും നീ കള്ളനാവാനും എല്ലാത്തിനും ഞാന്‍ തന്നെയാ കാരണം ... ആവശ്യമില്ലാത്ത കാര്യങ്ങളറിഞ്ഞതിനാ അനിലിനെ ഞാനങ്ങ്
💬 Comments
View all comments