0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.6K
സ്ക്വാഡിലുള്ള ഒരു കമാന്‍റോ ആണ് ഞാന്‍ . എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയും നമ്മുടെ കുഞ്ഞും ഒന്നുമില്ലാത്തവരായി പോകരുത് .'' '' അങ്ങനെയൊന്നും പറയല്ലേ ശിവേട്ടാ ...'' ഞാന്‍ കരഞ്ഞു പോയി . അതുപോലെ ഒരു ദിവസം ശിവേട്ടന്‍റെ കൂടെ പുറത്ത് പോയി തിരിച്ചു വന്ന് ഡ്രെസ്സ് ഒക്കെ മാറി ഞാന്‍ അമ്മയുടെ അടുത്തു ചെന്നു . ഉച്ചയായിരുന്നത് കൊണ്ട് കഴിക്കാന്‍ വിളിക്കാനായിരുന്നു ഞാന്‍ ചെന്നത് . പക്ഷെ എത്ര ഉറക്കെ വിളിച്ചിട്ടും അമ്മ വിളി കേട്ടില്ല. ഞാന്‍ ആദ്യം ശിവേട്ടനെ തന്നെയായിരുന്നു വിളിച്ചത് .
അതിനു ശേഷം ചേട്ടനേയും വിളിച്ചു . രണ്ടു പേരും ഒരുമിച്ചാണ് വന്നത് . ശിവേട്ടന്‍റെ മുഖത്ത് കണ്ട ആധിയൊന്നും അയാളുടെ മുഖത്ത് കണ്ടില്ല . ശിവേട്ടന്‍ അമ്മയെ കോരിയെടുത്തു വണ്ടിയിലേക്ക് കിടത്തി . കൂടെ ഞങ്ങള്‍ രണ്ടു പേരും കാറില്‍ കയറി . എത്രയും പെട്ടെന്ന് അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു . പക്ഷെ വൈകിപ്പോയിരുന്നു . ഹാര്‍ട്ട് അറ്റാക്ക് ... അമ്മ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഒത്തിരി സമയമെടുത്തു . അതെന്നേക്കാള്‍ ബാധിച്ചത് ശിവേട്ടനെ ആയിരുന്നു . ഈ നാട്ടില്‍ അമ്മയോട് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നല്ലോ . ആളുകള്‍ കൂടുന്നതിന്‍റെ നടുക്ക് പരസ്പരം ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഞങ്ങള്‍ അന്യോന്യം നോക്കിയിരുന്നു. ചേച്ചി വന്നു . പ്രതീക്ഷിച്ചതെന്തോ സംഭവിച്ചതു പോലെ അവളും പെരുമാറി . ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു വീണു . എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചു വന്നു . അമ്മ മരിച്ച് പതിനഞ്ചിന്‍റെ അന്ന് ചേട്ടനും ചേച്ചിയും

💬 Comments

View all comments