0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.6K
തിരുനാവായ ക്ഷേത്രത്തില്‍ ബലിയിടാന്‍ വേണ്ടി പോയപ്പോഴാണ് . എനിക്കും ശിവേട്ടനും വീണ്ടുമൊന്ന് ഒരുമിക്കാന്‍ കഴിഞ്ഞത് . പതിനഞ്ചു ദിവസത്തെ പരാതിയും പരിഭവും വിശേഷങ്ങളും കാമവും ഞങ്ങളന്ന് തീര്‍ത്തു . തിരിച്ചു വന്ന ചേച്ചിയോട് ഞാനെല്ലാം തുറന്നു പറഞ്ഞു . അവളും എന്നെ സപ്പോട്ട് ചെയ്യുകയാണുണ്ടായത് . ഇങ്ങനെയൊരു നരാധമന്‍റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും ഇതു തന്നെയാണ് നല്ലത് , നീ പോയി രക്ഷപ്പെട് മോളെ എന്നാണ് അവള്‍ പറഞ്ഞത് . അവള്‍ തന്നെ എന്‍റെ വീട്ടില്‍ നേരിട്ടു ചെന്ന് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു . ആദ്യം ഒന്നും ഉള്‍ക്കൊണ്ടില്ലെങ്കിലും അവസാനം അവര്‍ക്കും തോന്നി നല്ലത് ഇതു തന്നെയാണെന്ന് . ആ വീട്ടില്‍ തനിച്ച് ജീവിക്കുന്നത് മകളുടെ ജീവന് പോലും ആപത്താണെന്ന് അവര്‍ക്കു തോന്നിയിരിക്കണം. എന്നെയും ശിവേട്ടനേയും അച്ഛനും അമ്മയും വീട്ടിലേക്ക് വിളിപ്പിച്ചു .പൊന്നുപോലെ നോക്കിക്കോളാമെന്ന് ശിവേട്ടന്‍ അച്ഛന് വാക്കുകൊടുത്തു . ഇതൊന്നും പക്ഷെ പലചരക്ക് കടക്കാരനറിഞ്ഞില്ല . കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതറിയാതെ അയാള്‍ ശിവേട്ടന്‍റെ പതനത്തില്‍ ഊറ്റം കൊണ്ടു ജീവിച്ചു . കുറേ നാള്‍ കൂടി കഴിഞ്ഞപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു . ഞങ്ങള്‍ രണ്ടു പേരും കാത്തിരുന്ന ആ ജീവന്‍റെ തുടിപ്പ് എന്‍റെ ഉള്ളില്‍ രൂപപ്പെട്ടിരിക്കുന്നു . ശിവേട്ടനടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തിന്‍റെ വലതു കൈ ഞാനെന്‍റെ വയറിനോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞു ശിവേട്ടന്‍ ഒരച്ഛനാവാന്‍ പോകുന്നു എന്ന് . അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു . മനസ്സ് നിറഞ്ഞ നന്ദിയോടെ ഞാനദ്ദേഹത്തെ ഉമ്മകള്‍ കൊണ്ട് മൂടി . ഇനി ഒന്നു

💬 Comments

View all comments