Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
''മിണ്ടരുത് നാറീ ...അവളെ ഒരക്ഷരം പറഞ്ഞാല്‍ ഒറ്റ ചവിട്ടിന് തീരും നീ ... നീയെന്തു കരുതി..? ചതി നിനക്കു മാത്രം അറിയാവുന്നതാണെന്നോ ... എന്‍റെ വീട് കുളം തോണ്ടിയത് നീയല്ലേടാ ചെറ്റേ ...? ഞങ്ങളുടെ ബാങ്ക് പൊളിഞ്ഞെന്നു പറഞ്ഞ് പരത്തി പതിനാറാം വയസില്‍ എന്നെ നീ തെരുവിലിറക്കി ... എനിക്കാശ്രയം തന്നവരുടെ മുന്‍പില്‍ നീയെന്നെ കള്ളനാക്കി ... അത് നാടുമുഴുവന്‍ പറഞ്ഞു നടന്നു ... എല്ലാമറിഞ്ഞിട്ടും , അനാഥനായിരുന്ന എനിക്കൊരു ജീവിതം തരാന്‍ തുനിഞ്ഞ പെണ്ണിനേയും നീ എന്നില്‍ നിന്നകറ്റി ... ഇതെല്ലാം അറിഞ്ഞെന്ന ഒറ്റക്കാരണം കൊണ്ട് നീ എന്‍റെ അനിലിനെ പോലും വെറുതെ വിട്ടില്ലല്ലോടാ നായേ... കൊന്നുകളഞ്ഞില്ലേ നീ അവനെ ... ''
അത്രയും നേരം മിണ്ടാതിരുന്നു കേട്ട അയാളുടെ കണ്ണില്‍ ഒരു തരം ക്രൂര ഭാവം വിരിയുന്നത് ഞാന്‍ കണ്ടു .
'' അതും പോരാഞ്ഞ് ഒരു പാവം പെണ്ണിന്‍റെ ജീവിതം നശിപ്പിച്ച് നിന്‍റെ വീട്ടില്‍ തളച്ചിട്ട് നിന്‍റെ കഴിവു കേടു മറക്കാന്‍ നാടു മുഴുവന്‍ അവള്‍ മച്ചിയാണെന്ന് അപവാദം പറഞ്ഞ് നടന്നിട്ടിപ്പൊ ചതിച്ചത് ഞങ്ങള്‍ മാത്രം അല്ലേടാ നാറീ ... നിന്നെ കൊല്ലാന്‍ വന്ന എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് അവളാടാ ... അവളുടെ ഭിക്ഷയാടാ നായിന്‍റെ മോനെ നിന്‍റെ ഇനിയുള്ള ജീവിതം ... ''
അയാള്‍ പിന്നെയും കുറേ നേരം മിണ്ടാതിരുന്നു .
പിന്നെ പക മൂത്ത ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി .
''അതേടാ ... എല്ലാം ചെയ്തത് ഞാന്‍ തന്നെയാ ... നിന്‍റെ സൗഭാഗ്യങ്ങള്‍ ... നിന്‍റെ സൗഭാഗ്യങ്ങള്‍
💬 Comments
View all comments